»   » സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ചാര്‍ലി ദേശീയ അവാര്‍ഡില്‍ മത്സരിക്കില്ല

സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ചാര്‍ലി ദേശീയ അവാര്‍ഡില്‍ മത്സരിക്കില്ല

Posted By:
Subscribe to Filmibeat Malayalam


മാര്‍ച്ച് 28 തിങ്കളാഴ്ചായാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ തൂത്തു വാരിയ ദുല്‍ഖറിന്റെ ചാര്‍ലി മത്സരത്തിനുണ്ടാകില്ല. കൃത്യ സമയത്ത് അവാര്‍ഡിനുള്ള അപേക്ഷ നല്‍കാത്തതാണ് ചാര്‍ലിയെ അവാര്‍ഡ് പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ കാരണം.

ജനുവരി 13നായിരുന്നു അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള അവസാന ഡേറ്റ്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ഡേറ്റുമായി ബന്ധപ്പെട്ടുള്ള അറിയിപ്പൊന്നും തന്നെ ചാര്‍ലി ടീമിന് ലഭിച്ചില്ല. സംസ്ഥാന അവാര്‍ഡിന് ശേഷം ദേശീയ അവാര്‍ഡിന് ചിത്രം അയ്ക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു.


dulquer-salmaan

പിന്നീട് പലരീതിയിലും അപേക്ഷ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇത്ര നേരത്തെ അപേക്ഷ ക്ഷണിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു. ഫൈന്‍ഡിങ് സിനിമാസിന്റെ ബാനറില്‍ ഷെബിന്‍ ബെക്കര്‍, ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് അവാര്‍ഡ് പട്ടികയിലുള്ളത്. എന്ന് നിന്റെ മൊയ്തീന്‍, സു സു സുധി വാത്മീകം, പ്രേമം തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നിന്ന് 308 ചിത്രങ്ങളാണ് അവാര്‍ഡില്‍ മത്സരിക്കുന്നത്.

English summary
Charlie National Film Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam