»   » മഞ്ജു വാര്യരുടെ പുതിയ സിനിമ ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് കൂട്ടുകെട്ടിന്റെ കൂടെ !!!

മഞ്ജു വാര്യരുടെ പുതിയ സിനിമ ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് കൂട്ടുകെട്ടിന്റെ കൂടെ !!!

Posted By:
Subscribe to Filmibeat Malayalam

ഇത് മഞ്ജു വാര്യരുടെ രാശിയുള്ള കാലമാണ്. തിരിച്ചു വരവിന് ശേഷം മഞ്ജുവിന് നിരാശയാകേണ്ടി വന്നിട്ടില്ല. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. തിരക്കോട് തിരക്കിലാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍.

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലും മോഹന്‍ലാലിനൊപ്പം വില്ലന്‍ എന്ന സിനിമയിലുമാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു സിനിമയില്‍ കൂടി നടി അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്ത.

ജോജു-മാര്‍ട്ടിന്‍ കൂട്ടുകെട്ടിലേക്ക് മഞ്ജുവും

മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജുവും നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ പുതിയ മുഖങ്ങളായ കുട്ടികളാണ് മ്ഞ്ജുവിനൊപ്പം അഭിനയിക്കുന്നതെന്നാണ് പുറത്തു വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഫേസ്ബുക്കിലുടെ ഫോട്ടോ പങ്കുവെച്ച് ജോജു

ജോജു ജോര്‍ജ തന്റെ ഫേസ്ബുക്കിലുടെയാണ് പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടാമത്തെ സിനിമയുടെ നിര്‍മാണം തുടങ്ങുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്നും താരം പറയുന്നു.

ചിത്രത്തിലുള്ളവരെല്ലാം പുതിയ മുഖങ്ങള്‍

ജോജു എടുത്ത സെല്‍ഫിയാണഅ പങ്കുവെച്ചിരിക്കുന്നത്. ജോജുവിനൊപ്പം മാര്‍ട്ടിനും മറ്റ് ടീമിലെ അംഗങ്ങളുമുണ്ട്. ചിത്രത്തിലുള്ളതെല്ലാം പുതിയ കുട്ടികളാണ്. അവരുടെ ഒപ്പമാണ് മഞ്ജു വാര്യരുമുള്ളത്.

ചാര്‍ലി കൂട്ടുകെട്ടിന്റെ രണ്ടാം സിനിമ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചാര്‍ലി എന്ന സിനിമയിലുടെയാണ് ജോജു നിര്‍മാണത്തിലേക്കിറങ്ങിയത്. ഒപ്പം മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ടായിരുന്നു. വീണ്ടും രണ്ടുപേരും ഒന്നിച്ച് നിര്‍മ്മിക്കാനൊരുങ്ങുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ പ്രധാന കഥപാത്രമായി എത്തുന്നത്.

മഞ്ജുവിന് തിരക്കോട് തിരക്കാണ്

മഞ്ജു വാര്യര്‍ ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കിലാണ്. കമല്‍ സംവിധായകനം ചെയ്യുന്ന എഴുത്തുകാരി കമലസുരയ്യായുടെ ജീവിതം പറയുന്ന 'ആമി' എന്ന സിനിമയില്‍ മഞ്ജുവാണ് നായികയായി എത്തുന്നത്. അതിനൊപ്പം മോഹന്‍ലാലിനെ നായകനായിക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലന്‍' എന്ന സിനിമയിലും നായികയായി മഞ്ജുവാണ് അഭിനയിക്കുന്നത്.

English summary
Charlie team’s Manju Warrier movie starts rolling today

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam