»   » ദുല്‍ഖര്‍ ചിത്രത്തിന് ശേഷം, 'പ്രതി പൂവന്‍ കോഴി'യുമായി ഉണ്ണി ആര്‍!!! നായകന്‍???

ദുല്‍ഖര്‍ ചിത്രത്തിന് ശേഷം, 'പ്രതി പൂവന്‍ കോഴി'യുമായി ഉണ്ണി ആര്‍!!! നായകന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ ഉണ്ണി ആര്‍ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് തിരക്കഥാകൃത്തുകൂടെയാണ്. മമ്മൂട്ടി ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്ന സ്റ്റൈലിഷ് ചിത്രം ബിഗ് ബിയുടെ സംഭാഷണങ്ങള്‍ രചിച്ചതും ഉണ്ണി ആര്‍ ആയിയിരുന്നു. മുന്നറിയിപ്പ്, ചാര്‍ലി, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ പുതിയ ചിത്രവുമായി എത്തുകയാണ്.

സിനിമയിലെ ആണുങ്ങളോട് കളിച്ചാല്‍ പണികിട്ടും!!! സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണെന്ന് റിമ!!!

Unni R

പ്രതി പൂവന്‍കോഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത് പുതുമുഖങ്ങളാണ്. നീ കോ ഞാ ചാ എന്ന ചിത്രം സംവിധാനം ചെയ്ത ഗിരീഷ് മനോയാണ് ചിത്രം സംവിഘാനം ചെയ്യുന്നത്. ചാര്‍ളി, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളുടെ സഹനിര്‍മാതാവായ ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മിക്കുന്നത്.  പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രമായിരിക്കും പ്രതി പൂവന്‍കോഴി.

നീ കോ ഞാ ചാ  എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ലവകുശ എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമുക്കുകയാണ്. നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലവകുശ. ലവകുശ പൂര്‍ത്തിയാക്കിയ ശേഷം പ്രതി പൂവന്‍കോഴിയുടെ ചിത്രീകരണം ആരംഭിക്കും. 

Unni R

ദുല്‍ക്കറിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര്‍ ആണ്. വളരെ നേരത്തെ ചിത്രം സംവിധാനം ചെയ്യാന്‍ തയാറെടുത്തിരുന്നെങ്കിലും ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം സിനിമ നീണ്ടുപോകുകയായിരുന്നു. അങ്ങനെയാണ് മോഹന്‍ലാലിനെ  നായകനാക്കി വെളിപാടിന്റെ പുസ്തകം സംവിധാനം ചെയ്യാന്‍ ലാല്‍ ജോസ് തീരുമാനിച്ചത്.

English summary
Unni R, who has written acclaimed movies like Munnariyippu and Charlie will be next working with a bunch of youngsters. He has written the story and screenplay for a new movie titled as Prathi Poovankozhi. Nee Ko Njaa Chaa fame Ko Njaa Chaa fame Gireesh Mano will be directing this film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam