»   » ചട്ടക്കാരി: കരുതിക്കളിച്ച് സുരേഷ് കുമാര്‍

ചട്ടക്കാരി: കരുതിക്കളിച്ച് സുരേഷ് കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Chattakkari
പഴയ ചട്ടക്കാരി പുതിയ രൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്. ഷംന കാസിമാണ് ചട്ടക്കാരിയായി പ്രേക്ഷക മനം കീഴടക്കാനെത്തുന്നത്. മലയാളത്തില്‍ കൈപൊള്ളാതെ പടം പിടിയ്ക്കാന്‍ പ്രയാസമുള്ള കാലത്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ മാതൃകയാവുകയാണ്.

ചട്ടക്കാരിയുടെ നിര്‍മ്മാണചെലവ് ഒന്നരക്കോടിയ്ക്കുള്ളില്‍ ഒതുക്കാന്‍ കഴിഞ്ഞുവെന്നതാണ് സുരേഷ് കുമാറിന്റെ നേട്ടം. സന്തോഷ് സേതുമാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചട്ടക്കാരിയുടെ ചിത്രീകരണം 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുവെന്നതും എടുത്തു പറയേണ്ടതാണ്‌.

പഴയകാല ചിത്രങ്ങളുടെ റീമേക്കുകളായ നീലത്താമരയും രതിനിര്‍വേദവും ഒന്നരക്കോടി മാത്രം ചെലവഴിച്ച ചിത്രങ്ങളായിരുന്നു. രണ്ടും തീയേറ്ററില്‍ വിജയം കൊയ്തു. അതുകൊണ്ടു തന്നെ ചട്ടക്കാരിയും വിജയിക്കുമെന്ന കാര്യത്തില്‍ നിര്‍മ്മാതാവിന് സംശയമേതുമില്ല.

കുറഞ്ഞ ചെലവില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍ റിസ്‌കും കുറവായിരിക്കും. പടം പരാജയപ്പെട്ടാലും വീഴ്ചയുടെ ആഘാതം കുറയും. പത്തു നിലയുടെ മുകളില്‍ നിന്ന് വീഴുന്നതും ചവിട്ടുപടിയില്‍ നിന്ന് വീഴുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്-സുരേഷ് കുമാര്‍ പറയുന്നു.

ചട്ടക്കാരി നല്ലൊരു പ്രണയ കഥയാണ്. എക്കാലത്തും ഇതിന് മാര്‍ക്കറ്റുണ്ട്. ഈ തിരിച്ചറിവാണ് ചിത്രം റീമേക്ക് ചെയ്യാന്‍ സുരേഷിനെ പ്രേരിപ്പിച്ചത്. നിര്‍മ്മാതാവിന്റെ മുന്‍കാല റീമേക്കുകളെ പോലെ ചട്ടക്കാരിയും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നു കരുതാം

English summary
The new version of 'Chattakkari', which is under production, has completed its shoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam