»   » ചട്ടക്കാരിയുടെ വിലക്ക് നീക്കി

ചട്ടക്കാരിയുടെ വിലക്ക് നീക്കി

Posted By:
Subscribe to Filmibeat Malayalam
Chattakari
ചട്ടക്കാരി എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

അവശകലാകാരന്മാരെ സഹായിക്കുന്നതിനായി തിയേറ്ററുകളില്‍ നിന്നു ക്ഷേമനിധി വിഹിതം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിലക്കു നീക്കിയതോടെ 28നു ചിത്രം പ്രദര്‍ശനത്തിനെത്തും. ക്ഷേമനിധി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് കുമാറാണ് ചട്ടക്കാരി നിര്‍മ്മിച്ചത്.

ഒരു വിഭാഗം നിര്‍മാതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു. ചട്ടക്കാരിയുടെ നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രജപുത്ര ഫിലിംസ് രഞ്ജിത് തുടങ്ങി കുറച്ചുപേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്ഷേമനിധിയെ എതിര്‍ക്കാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനൊപ്പം നില്‍ക്കാമെന്ന മറ്റ് സംഘടനകളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് പിന്‍വലിച്ചത്.

പ്രമുഖ സംവിധായകന്‍ കെ എസ് സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ചട്ടക്കാരിയുടെ റിമേക്ക് ഒരുക്കുന്നത്. ഷംന കാസിമും ഹേമന്ദുമാണ് പ്രധാന വേഷങ്ങളില്‍.

്‌നോവലിസ്റ്റ് പമ്മന്റെ നോവലായ ചട്ടക്കാരി 1974 ലാണ് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്തത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്രയായിരുന്നു ചട്ടക്കാരിയുടെ ക്യാമറാമാന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam