»   » ചട്ടക്കാരിയ്ക്ക് രഹസ്യ വിലക്ക്

ചട്ടക്കാരിയ്ക്ക് രഹസ്യ വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Chattakkari,
ഷംന കാസിം നായികയായ ചട്ടക്കാരിയ്ക്ക് തീയേറ്റര്‍ ഉടമകളുടെ രഹസ്യവിലക്ക്. അടുത്ത മാസം എട്ടാം തീയ്യതി ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നിതിനിടെയാണ് വിലക്ക്. ചിത്രം റിലീസ് ചെയ്യരുതെന്നാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രഹസ്യമായി നിര്‍ദേശിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന കാര്യം സംസാരിക്കാനായി തീയേറ്റര്‍ ഉടമകളുമായി ബന്ധപ്പെടുമ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് സംഘടന അറിയിച്ചിരിക്കുന്നതെന്നാണ് പ്രതികരണം.

സാംസ്‌ക്കാരിക വകുപ്പു ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍ നിന്നും മൂന്നു രൂപ വച്ച് പിരിച്ചെടുക്കാന്‍ തീരുമാനിച്ചതാണ് രഹസ്യവിലക്കിന് കാരണമെന്നറിയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും ക്ഷേമനിധി ചെയര്‍മാനുമായ ജി സുരേഷ്‌കുമാറിന്റെ നടപടികള്‍ സിനിമാരംഗത്തിന് ദോഷമാവുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ മാസം 30ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തില്‍ സുരേഷ് കുമാറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.

2009ല്‍ നിയമസഭ പാസാക്കിയ നിയമം അനുസരിച്ചാണ് 25 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനൊപ്പം ക്ഷേമനിധി വിഹിതം പിരിക്കാന്‍ ഉത്തരവായത്. ഇതിന് പുറമേ ഓരോ കേബിള്‍ കണക്ഷനും രണ്ടു രൂപ വച്ച് പിരിക്കാനും നിര്‍ദേശമുണ്ട്. ഈ തുക ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സുരേഷ് കുമാര്‍ ഈ ക്ഷേമനിധിയുടെ ചെയര്‍മാനായി എന്നത് മൂലമാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് മേല്‍ വിലക്ക് വീഴാന്‍ കാരണം.

എന്നാല്‍ വിലക്കിനെ അവഗണിച്ച് മുന്‍ നിശ്്ചയിച്ച പ്രകാരം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് സുരേഷ് കുമാറിന്റെ തീരുമാനം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ചില തീയേറ്റര്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാര്‍ പറയുന്നു.

English summary
Kerala Film Exhibitors Federation bans G Suresh Kumar's new movie Chattakkari

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam