»   » കാത്തിരുന്ന ആ 13 ചിത്രങ്ങളും മെയ് മാസത്തില്‍

കാത്തിരുന്ന ആ 13 ചിത്രങ്ങളും മെയ് മാസത്തില്‍

Posted By:
Subscribe to Filmibeat Malayalam

ഗ്യാങ്സ്റ്റര്‍സ, സെവന്‍ത് ഡേ, വണ്‍ ബൈ ടു, റിങ് മാസ്റ്റര്‍, മസാല റിപ്പബ്ലിക് തുടങ്ങി പ്രതീക്ഷകള്‍ നല്‍കി ഒരുക്കി, ഈ ഏപ്രിലില്‍ തിയേറ്ററിലെത്തിയ ചിത്രങ്ങള്‍ക്കൊന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത വിജയം നേടാന്‍ കഴിഞ്ഞില്ല. ജനുവരി മുതല്‍ തിയേറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ക്കൊണ്ട് നല്ല തിക്കി തിരക്കുകളായിരുന്നു.

വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രിലില്‍ കുറച്ചു ചിത്രങ്ങള്‍ തിയേറ്ററിലെത്തി. പൊതുവെ വലിയ ആഘോഷങ്ങളൊന്നും ഇല്ലാത്ത മാസമാണ് മെയ്. എന്നാല്‍ ഈ മെയ് മാസത്തില്‍ പ്രത്യേകതകളുള്ള 13 ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്.

മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഇവയൊന്നും തിയേറ്ററിലെത്തില്ലെന്നാണ് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. എന്തായാലും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ച എല്ലാം പ്രദര്‍ശിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. മെയ് മാസത്തിലിറങ്ങുന്ന ആ 13 ചിത്രങ്ങള്‍ ഏതല്ലാമാണെന്ന് നോക്കൂ.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

രണ്ടാമതും കാന്‍സറിന് തോല്‍പിച്ച് മംമ്ത മോഹന്‍ദാസ് വീണ്ടും തിരിച്ചു വരുന്ന ചിത്രമാണ് ടു നോറ വിത്ത് ലവ്. ക്രിഷ് സത്താര്‍, കനിഹ, അര്‍ച്ചന കവി തുടങ്ങിയവരാണ് മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. മെയ് ഒന്നിന് ചിത്രം തിയേറ്ററിലെത്തും.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് ശേഷം നമിത പ്രമോദും കുഞ്ചാക്കോ ബോബനും താരജോഡികളാകുന്ന ചിത്രമാണ് ലോ പോയിന്റ്. കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ക്കുപ്പായം ഇടുന്ന ചിത്രമാണെന്നതാണ് ലോ പോയിന്റിന്റെ പ്രത്യേകത. മെയ് ഒന്നിനു തന്നെയാണ് ലോ പോയിന്റും തിയേറ്ററിലെത്തുന്നത്

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ആസിഫ് അലി, സണ്ണി വെയിന്‍, സ്വാതി റെഡ്ഡി, ജനനി അയ്യര്‍ തുടങ്ങിയ യുവ താരനിര അണിനിരക്കുന്ന മോസായിലെ കുതിര മീനുകള്‍ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ മനോഹര കാഴ്ചകളുമായി ചിത്രം മെയ് ഒന്നിന് തിയേറ്ററിലെത്തും

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ഏറെ വിവാദങ്ങള്‍ക്കിടയിലും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. മഞ്ജുവും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. മഞ്ജുവിന്റെ തിരിച്ചുവരവിലെ ആദ്യത്തെ ചിത്രം എന്ന നിലയിക്ക് ഹൗ ഓള്‍ഡ് ആര്‍ യു ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. മെയ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിക്കൊണ്ടാണ് ഉത്സാഹ കമ്മിറ്റിയെത്തുന്നത്. ജയറാമും ഇഷ തല്‍വാറും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ഷീല എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മെയ് 2ന് ചിത്രം തിയേറ്ററിലെത്തും.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ജിത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആന്റ് മിയ്ക്ക് ശേഷം ഉര്‍വശി വീണ്ടും ഉത്തരവാദിത്വമുള്ള അമ്മയുടെ വേഷം കെട്ടുന്ന ചിത്രമാണ് മൈ ഡിയര്‍ മമ്മി. സന്ധ്യയും വിനു മോഹനും മുഖ്യവേഷത്തിലെത്തുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പറയുന്നത്. മെയ്യില്‍ മത്സരിക്കാന്‍ മൈ ഡിയര്‍ മമ്മിയുമുണ്ടാകും

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ഉണ്ണി മുകുന്ദന്‍ ജിമ്മില്‍ പോയും ചിട്ടയായി ഭക്ഷണം ക്രമപ്പെടുത്തിയും ശരീര സൗന്ദര്യം വികസിപ്പിച്ചടെുത്തത് ലാസ്റ്റ് സപ്പര്‍ എന്ന ഈ ചിത്രത്തിന് വേണ്ടിയാണ്. മെയ് രണ്ടിന് ചിത്രം തിയേറ്ററുകിലെത്തും.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, പാര്‍വതി, നിത്യ മേനോന്‍ തുടങ്ങിയ യുവതാരനിരയെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ് മെയ് മാസത്തിന്റെ മറ്റൊരു ആകര്‍ഷണം. നസ്‌റിയ നസീം ഫഹദ് ജോഡികള്‍ ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മെയ് 9ന് ചിത്രം തിയേറ്ററിലെത്തും.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ഫഹദ് ഫാസില്‍ ആദ്യമായി കുടുംബനാഥന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. മൈഥിലിയും ഇഷ തല്‍വാറുമാണ് നായികമാര്‍. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും പ്രദര്‍ശത്തിനെത്തുന്നത് മെയ് മാസത്തിലാണ്

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ഹാസ്യതാരം അജുവര്‍ഗീസ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണ് മോനായി എങ്ങനെ ആണായി. അര്‍ച്ചനാ കവിയാണ് അജുവിന്റെ നായികയായി എത്തുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മെയ്‌ലാണ് മോനായിയും എത്തുന്നത്

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

മമ്മൂട്ടി വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുന്നിറിയിപ്പ്. അപര്‍ണ ഗോപിനാഥാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും മെയ്യില്‍ തന്നെയാണ് മുന്നറിയിപ്പും എത്തുന്നത്.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

തിയേറ്ററുടമകളും ബി ഉണ്ണികൃഷ്ണനുമായുള്ള തര്‍ക്കം തീര്‍ന്നാല്‍ മെയ് എട്ടിന് തന്നെ മിസ്റ്റര്‍ ഫ്രോഡ് തിയേറ്ററിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും വില്ലന്‍ വേഷം അണിയുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്.

മെയ് മാസത്തിലിറങ്ങുന്ന 13 പ്രതീക്ഷകള്‍

ജയസൂര്യയും അപര്‍ണനായരും ആദ്യമായി താരജോഡികളാകുന്ന ചിത്രമാണ് സെക്കന്റ്‌സ്. വിനയ് ഫോര്‍ട്ടാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മെയ് 17ന് ചിത്രം തിയേറ്ററിലെത്തും.

English summary
Check Out Malayalam Movies Releasing In May!
Please Wait while comments are loading...

Malayalam Photos

Go to : More Photos