പൃഥ്വിരാജിന്റെ കോലവും മാറി

By Aswathi

അടുത്തിടെ മലയാള സിനിമയില്‍ നായകന്മാരെല്ലാം പുതിയ പുതിയ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ദിലീപിനെ പോലെ മായാമോഹിനിയാകാനും രാധയാകാനുമൊന്നും ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. എങ്കിലും ചില്ലറ പുതിയ സ്റ്റൈല്‍ പരീക്ഷിക്കാന്‍ എന്നും നായകന്മാര്‍ ശ്രമിക്കാറുണ്ട്. കൂതറയിലൂടെ മോഹന്‍ലാല്‍ മുതല്‍ കുതിരമീനുകളിലൂടെ ആസിഫ് അലിവരെ പുതിയ ഗെറ്റപ്പ് പരീക്ഷിക്കുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് വന്നിരിക്കുകയാണ് പൃഥ്വിരാജും.

കാവ്യ തലൈവ എന്ന പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് കോലമാകെ മാറ്റിയിരിക്കുന്നത്. പൃഥ്വി പുതിയ ഗെറ്റിപ്പ് പരീക്ഷിക്കുന്നത് ഇതാദ്യമായല്ല. ഉറുമി എന്ന മലയാളം ചിത്രത്തിലും വളരെ വ്യത്യസ്തമായ വേഷമായിരുന്നു പൃഥ്വിക്ക്. ഇനി ഇറങ്ങാനിരിക്കുന്ന ലണ്ടന്‍ ബ്രിഡ്ജിലും പൃഥ്വിയുടെ കോലത്തിന് വ്യത്യാസമുണ്ട്.

പൃഥ്വിക്കൊപ്പം അടുത്തിടെ കോലം മാറിയ ചില നായകന്മാരെ കാണാം

 പൃഥ്വിരാജ്

കോലം മാറിയ നായകന്മാര്‍

കാവ്യ തലൈവ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് പൃഥ്വലിരാജ് പുതിയ കോലം കെട്ടിയത്. ഒരു ബ്രാഹ്മണയുവാവിന്റെ വേഷത്തിലാണ് പൃഥ്വി

മോഹന്‍ലാല്‍

കോലം മാറിയ നായകന്മാര്‍

കൂതറ എന്ന ചിത്രത്തില്‍ തനി കൂതറയായാണ് മോഹന്‍ലാലിന്റെ രംഗപ്രവേശം

ജഗദീഷ്

കോലം മാറിയ നായകന്മാര്‍

ജലാംശം എന്ന ചിത്രത്തിന് വേണ്ടി ജഗദീഷും രൂപത്തിലൊരു മാറ്റം വരുത്തി. ഒരു കര്‍ഷക കഥാപാത്രമാണ്

വിനീത് കുമാര്‍

കോലം മാറിയ നായകന്മാര്‍

സത്യത്തില്‍ ഈ ചിത്രത്തില്‍ കാണുന്നത് വിനീത് കുമാറാണെന്ന് തിരിച്ചറിയാന്‍ ഇത്തിരി വിഷമം തന്നെ. ഒരു യാത്രയില്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കോലം

ആസിഫ് അലി

കോലം മാറിയ നായകന്മാര്‍

ഇതാണ് ആസിഫ് അലിയുടെ കുതിരമീന്‍ സ്റ്റൈല്‍. അജിത്ത് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയിനാണ് മറ്റൊരു കേന്ദ്രകഥാപാത്രം

സുരേഷ് ഗോപി

കോലം മാറിയ നായകന്മാര്‍

ന്യൂ ജനറേഷന്‍ സിനിമകളുടെ തലതൊട്ടപ്പന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി പുതിയ ലുക്കില്‍ എത്തുന്നത്. 'ഡോള്‍ഫിന്‍ ബാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപനാണ്.

ജയറാം

കോലം മാറിയ നായകന്മാര്‍

നടന്‍ എന്ന ചിത്രത്തില്‍ ഏറെ വ്യത്യസ്തനായി ജയറാം എത്തി കഴിഞ്ഞു. ഇനി റിലീസിനൊരുങ്ങുന്ന സോപാനം എന്ന ചിത്രത്തില്‍ ജയറാം ഇങ്ങനെയാണ്

ഉണ്ണി മുകുന്ദന്‍

കോലം മാറിയ നായകന്മാര്‍

ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ തന്റെ ശരീരം ഇങ്ങനെയാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X