»   » പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

തിരിച്ചുവരവില്‍ മഞ്ജു അവതരിപ്പിച്ച സീരിയസ് വേഷങ്ങളെല്ലാം മാറ്റി നിര്‍ത്താം. ഇനി അല്പം ചിരിയും കളിയും. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര്യ സംവിധായകനാകുന്ന ജോ ആന്റ് ദി ബോയി എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്.

മഞ്ജുവിന്റെ വ്യത്യസ്ത ഭാവങ്ങളുള്ള ചിത്രത്തിന്റെ പോസ്റ്ററുകള്‍ റിലീസ് ചെയ്തു. എത്രത്തോളം എന്റെര്‍ടൈന്‍മെന്റായിരിക്കും ചിത്രമെന്ന സൂചന പോസ്റ്റര്‍ തന്നെ നല്‍കുന്നു. സനൂപ് സന്തോഷ് ചിത്രത്തില്‍ മഞ്ജുവിനൊപ്പം പ്രാധാന്യമുള്ള മറ്റൊരു വേഷത്തിലെത്തുന്നു. പോസ്റ്ററുകള്‍ കാണൂ...

പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

തിരിച്ചുവരവില്‍ മഞ്ജു അവതരിപ്പിച്ച സീരിയസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ജോ ആന്റ് ബോയിയില്‍ എന്നതാണ് ഏറ്റവും പ്രധാനം. സ്ത്രീപക്ഷം സ്ത്രീപക്ഷം എന്ന ആക്ഷേപവും പരിഹാസവും ഇതോടെ മാറിക്കിട്ടും

പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

ചിത്രത്തില്‍ മഞ്ജു 20 കാരിയായിട്ടും എത്തുന്നുണ്ടെന്നും, കഥാപാത്രത്തിന് വേണ്ടി തടി കുറച്ചു എന്നും ഒക്കെ വാര്‍ത്തകളുണ്ടായിരുന്നു

പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

ജോ എന്ന ടൈറ്റില്‍ റോളിലാണ് മഞ്ജു വാര്യര്‍ ചിത്രത്തിലെത്തുന്നത്. ഫിലിപ്‌സ് ആന്റി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മാസ്റ്റര്‍ സനൂപ് (നടി സനുഷയുടെ സഹോദരന്‍) ആണ് ചിത്രത്തിലെ ബോയ്.

പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

സുധീര്‍ കരമന, ലാലു അലക്‌സ്, പേളി മാനി എന്നിവര്‍ ചിത്രത്തിലെ മര്‍മപ്രധാനമായ മറ്റ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

പച്ചാളം ഭാസി പഠിപ്പിച്ച ഭാവങ്ങളാണോ മഞ്ജു ഈ കാണിക്കുന്നത്; നോക്കൂ...

ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിയ്ക്കുന്ന ചിത്രം ഈ ക്രിസ്തമസ് ആഘോഷത്തിന് തിയേറ്ററുകളിലെത്തും

English summary
Check out the poster of Manju Warrier's upcoming film Jo And The Boy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam