»   » ചേലമ്പ്ര ബാങ്ക് കവര്‍ച്ച സിനിമയാകുന്നു

ചേലമ്പ്ര ബാങ്ക് കവര്‍ച്ച സിനിമയാകുന്നു

Posted By:
Subscribe to Filmibeat Malayalam

ധൂം എന്ന ഹിന്ദി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സിനിമ സ്റ്റൈലില്‍ നടത്തിയ ചേലമ്പ്ര ബാങ്ക് കവര്‍ച്ച യഥാര്‍ത്ഥ സിനിമയാക്കുന്നു. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസിലെ നാലാം പ്രതി കനകേശ്വരിയുടെ മകള്‍ റോസിയുടെ ജീവിതമാണ് സിനിമ പറയുന്നത്. അനുഗ്രഹ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സതീഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

റോസിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റ കഥ വികസിക്കുന്നത്. എന്നാല്‍ ചിത്രം ചേലമ്പ്ര ബാങ്ക് കവര്‍ച്ചയുടെ നേര്‍ക്കാഴ്ച്ചയല്ലെന്നും അറിയാതെയെങ്കിലും സംഭവിച്ചു പോവുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശകലനമാണെന്നും സംവിധായകന്‍ സതീഷ് നരായണന്‍ പറഞ്ഞു. റോസിയുടെ കഥാപാത്രം അഭിനയിക്കാന്‍ നാലു വയസ്സുള്ള കുട്ടിയെ അന്വേഷിച്ച കൊണ്ടിരിക്കയാണെന്നും സതീഷ് പറഞ്ഞു.

2007 ഡിസംബര്‍ 30 നാണ് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ചേലമ്പ്ര ശാഖയില്‍ നിന്നും 79.88 കിലോഗ്രാം സ്വര്‍ണവും 24.80 ലക്ഷം രൂപയും കവര്‍ന്നത്. അതിവിദഗ്ധമായ രീതിയിലായിരുന്നു കവര്‍ച്ചയെങ്കിലും അതിലും വിദഗ്ധമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളെയും തൊണ്ടിമുതലും ചുരുങ്ങിയ കാലയളവില്‍ തന്നെ കണ്ടെത്തിയത്.

English summary
Satheesh Narayan making a new film based on Chelembra bank robbery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam