ഗോവയില്‍ മലയാളിത്തിളക്കം! മികച്ച നടനായി ചെമ്പന്‍ വിനോദ്, സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി!

Recommended Video

മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ് | Filmibeat Malayalam

ഗോവന്‍ ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുകയാണ് ഈമയൗ. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയേയും മികച്ച നടനായി ചെമ്പന്‍ വിനോദിനെയുമാണ് തിരഞ്ഞെടുത്തത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ വ്യത്യസ്തമായ സിനിമകളോട് മത്സരിച്ചാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കി കേരളത്തിനും മലയാളിക്കും അഭിമാനമായി മാറിയത്. സിനിമാലോകം ഒന്നടങ്കം ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട് ഇപ്പോള്‍. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണമയൂരം സ്വന്തമാക്കിയത് റഷ്യന്‍ ചിത്രമായ ഡോണ്‍ബാസിനാണ്. ഉക്രൈന്‍ സംഘര്‍ഷത്തിന്റെ കാണാക്കാഴ്ചകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അനസ്റ്റസ്യ പുസ്സോവിറ്റിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

IFFI

വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. സൂപ്പര്‍താരവും ആക്ഷന്‍ രംഗങ്ങളുമില്ലാതെയും സിനിമ വിജയിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജീവിതത്തിലെ അനിവാര്യമായ കാര്യങ്ങളിലൊന്നായ മരണവും അത് സൃഷ്ടിക്കുന്ന ശൂന്യതയെക്കുറിച്ചും ശവമടക്ക് ചടങ്ങിനെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ചിത്രത്തിലുടനീളം മരണമുുണ്ടായിരുന്നു.

ചെമ്പന്‍ വിനോദിനെയും ലിജോയേയും അഭിനന്ദിച്ച് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ പിഎഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ദിലീഷ് പോത്തന്‍,വിനായകന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X