»   » വെറുതെ അല്ല ഈ ചിത്രം മോഹന്‍ലാല്‍ ഏറ്റെടുത്തത്, ചെമ്പരത്തിപ്പൂവിനെ എഴുതിത്തള്ളണ്ട! വീഡിയോ...

വെറുതെ അല്ല ഈ ചിത്രം മോഹന്‍ലാല്‍ ഏറ്റെടുത്തത്, ചെമ്പരത്തിപ്പൂവിനെ എഴുതിത്തള്ളണ്ട! വീഡിയോ...

Posted By:
Subscribe to Filmibeat Malayalam

താര കുടുംബത്തില്‍ നിന്നും മറ്റൊരു നായകനും കൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനായി എത്തിയ ആദ്യ ചിത്രം ഹണീബി 2.5 ആയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രം തിയറ്ററിലേക്ക് എത്തുകയാണ്. നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തിപ്പൂവാണ് പുതിയ ചിത്രം. വെള്ളിയാഴ്ച തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ആദ്യ ചിത്രത്തില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം എത്രയെന്നോ? അത്ര ചെറുതല്ല! അന്നേ ദളപതി പുലിയാ!!

Chembarathipoo

ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും യൂടൂബില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിലീസ് തൊട്ടുമുമ്പെത്തിയ മേക്കിംഗ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണുള്ളത്. 120 ഓളം തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തുന്നത്. മോഹന്‍ലാലിന്റെ മാക്‌സ് ലാബാണ് ചിത്രം വിതരണം ചെയ്യുന്നത്. അതിഥി രവിയും പാര്‍വ്വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്. അജു വര്‍ഗീസ്, ധര്‍മജന്‍, വിശാഖ് നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ അഞ്ച് ഗാനങ്ങള്‍ക്ക് രാകേഷ് എആറും ഒരു ഗാനത്തിന് ഋത്വിക് എസ് ചന്ദുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് സ്‌ക്രീന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഭുവനേന്ദ്രയും സാകരികയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

English summary
Chembarathipoo making video released.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam