»   » ചെന്നൈ എക്‌സ്പ്രസ് 3ഇഡിയറ്റ്‌സിനെ പിന്നിലാക്കി

ചെന്നൈ എക്‌സ്പ്രസ് 3ഇഡിയറ്റ്‌സിനെ പിന്നിലാക്കി

Posted By:
Subscribe to Filmibeat Malayalam

പതിവിലധികം മേളങ്ങളുമായി എത്തുന്ന പല വമ്പന്‍ ബജറ്റ് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പൊട്ടിത്തകരുന്നത് സിനിമാ ലോകം ഏറെ കണ്ടതാണ്. റംസാന്‍ റിലീസായെത്തിയ ബോളിവുഡ് ചിത്രം ചെന്നൈ എക്‌സ്പ്രസിന്റെ ഗതി ഇതാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഷാരൂഖ് ഖാനും ദിപീക പദുകോണും തിയേറ്ററുകളില്‍ ആരവും ഉയര്‍ത്തുകയാണ്. ഓഗസ്റ്റ് 8ന് വ്യാഴാഴ്ച വൈകീട്ടോടെ പെയ്ഡ് പ്രിവ്യൂ ഷോയിലൂടെ റിലീസ് ചെയ്ത ചിത്രം കളക്ഷനില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്.

വ്യാഴാഴ്ചത്തെ പ്രിവ്യൂ ഷോയിലൂടെ ചിത്രം നേടിയിരിക്കുന്നത് 6.75കോടി രൂപയാണ്. മുന്‍പ് അമീര്‍ ഖാന്റെ ത്രി ഇഡിയറ്റ്‌സ് സ്ഥാപിച്ച റെക്കോര്‍ഡാണ് ചെന്നൈ എക്‌സ്പ്രസ് തകര്‍ത്തിരിക്കുന്നത്. ബോളിവുഡ് ഇനി ഉറ്റുനോക്കുന്നത്. സല്‍മാന്റെ സൂപ്പര്‍ചിത്രം ഏക് ഥാ ടൈഗര്‍ സ്ഥാപിച്ച ഒരു ദിവസം കൊണ്ട് 33 കോടിരൂപയുടെ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ചെന്നൈ എക്‌സ്പ്രസിലൂടെ ഷാരൂഖിന് തകര്‍ക്കാന്‍ കഴിയുമോയെന്നാണ്.

Chennai Express

ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ വ്യാഴാഴ്ച തന്നെ പെയ്ഡ് പ്രിവ്യൂ ആയി ചിത്രം റിലീസ് ചെയ്യാന്‍ ഷാരൂഖ് തീരുമാനിയ്ക്കുകയായിരുന്നു. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സൂപ്പര്‍ഹിറ്റായിക്കൊണ്ടിരിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് ബാന്ദ്രയിലെ വീട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ഷാരൂഖ് പറഞ്ഞു.

ചിത്രം ഒരു പൂര്‍ണ എന്റര്‍ടെയ്‌നറാണെന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍. ആളുകളെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും കൃത്യമായി ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ബ്രിട്ടനിലും ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ബ്രിട്ടനില്‍ കളക്ഷനില്‍ റെക്കോര്‍ഡിട്ട കഭി അല്‍വിദനാ കെഹനാ, മൈനെയിം ഈസ് ഖാന്‍ എന്നീ ചിത്രങ്ങളുടെയും ത്രീ ഇഡിയറ്റ്‌സ്, ഏക് ഥാ ടൈഗര്‍ എന്നീ ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോര്‍ഡ് ചന്നൈ എക്പ്രസ് മറികടക്കുമെന്നാണ് സൂചന.

അതുപോലെതന്നെ ആസ്‌ത്രേലിയ, ന്യൂസിലാന്റ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലും രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച കളക്ഷനുണ്ട്.

English summary
If the paid previews collection is anything to go by, Shah Rukh Khan-Deepika Padukone starrer has been a hit with the movie buffs.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam