»   » ചേട്ടായീസിനെ പോസ്റ്റര്‍ ചതിച്ചു

ചേട്ടായീസിനെ പോസ്റ്റര്‍ ചതിച്ചു

Posted By:
Subscribe to Filmibeat Malayalam

സിനിമയെന്ന പേരില്‍ ജനപ്രിയ താരങ്ങളെ ചേര്‍ത്ത് തട്ടിക്കൂട്ടൊരുക്കിയാല്‍ പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്ന തെറ്റിദ്ധാരണയായിരുന്നു പല സംവിധായകര്‍ക്കും. അക്കൂട്ടത്തില്‍ തന്നെയായിരുന്നു ഷാജൂണ്‍ കാര്യാലും. മോഹന്‍ലാല്‍ നായകനായ വടക്കുംനാഥന്‍ എന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചേട്ടായീസ് ഒരാഴ്ച കൊണ്ട് തിയറ്റര്‍ വിട്ടു.

സിനിമ തിയറ്റര്‍ വിട്ടപ്പോഴാണ് സംവിധായകനു കാര്യം പിടിക്കിട്ടിയത്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന്‍ പറഞ്ഞത് സിനിമാ പോസ്റ്റര്‍ ചതിച്ചെന്നാണ്. ചിത്രത്തിലെ നായകര്‍ ചേര്‍ന്ന് മദ്യപിക്കുന്ന പോസ്റ്ററായിരുന്നു പലയിടത്തും ഒട്ടിച്ചിരുന്നത്. എന്നാല്‍ അത് കുടുംബപ്രേക്ഷകരെ അകറ്റിയെന്നാണ് ഷാജൂണ്‍ പറയുന്നത്. എന്നാല്‍ സിനിമ കണ്ടവരുടെ കാര്യം സംവിധായകന്‍ മിണ്ടുന്നുമില്ല.

തക്കാളി ഫിലിംസ് എന്ന പേരില്‍ നടന്‍ ബിജുമേനോന്‍, ക്യാമറാമാന്‍ സുകുമാര്‍, തിരക്കഥാകൃത്ത് സച്ചി, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചേട്ടായീസ് നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയ സച്ചി, മല്ലൂസിങ്ങിനു ശേഷം എഴുതിയ തിരക്കഥയാണ്. തട്ടിക്കൂട്ടിയ കഥയും തിരക്കഥയുമാണെന്ന് ചിത്രം തുടങ്ങി പത്തുമിനിറ്റ് ആകുമ്പോഴേക്കും പ്രേക്ഷകനു പിടികിട്ടും. ഷാജൂണ്‍ കാര്യാലിനെ പോലെയുള്ള നല്ലൊരു സംവിധായകന്‍ ഇത്തരം തട്ടിക്കൂട്ടിനു കൂട്ടുനിന്നതാണ് ഏറ്റവും വലിയ തെറ്റ്.

Chettayees

താരങ്ങളുടെ മദ്യപാനത്തിനാണ് സിനിമയില്‍ പ്രാധാന്യം. മദ്യപിച്ച് ലക്കുകെട്ട് കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ സിനിമയെന്ന് വിളിച്ച് മലയാളികള്‍ ഇടിച്ചുകയറുമെന്നായിരുന്നു പണം മുടക്കിയവരുടെ ധാരണ. എന്നാല്‍ ആദ്യ ദിവസം തന്നെ നെഗറ്റീവ് പബഌസിറ്റിയായതോടെ തിയറ്ററില്‍ നിന്ന് ആളൊഴിഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്തായാലും സിനിമ മറ്റൊരു ഗുണം ചെയ്തു. നടന്‍ സുരേഷ്‌കൃഷ്ണയ്ക്ക് മസിലുപിടിച്ചിരിക്കുന്ന ആള്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കി കൊടുത്തു. ചിത്രത്തില്‍ കോമഡി നന്നായി ചെയ്തിരിക്കുന്ന സുരേഷ്‌കൃഷ്ണയ്ക്ക് ഇനി അത്തരം വേഷങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇടികൊണ്ടു മടുത്തിരിക്കുമ്പോഴാണ് നടന്‍ ബാബുരാജിന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തുണയായത്. അതോടെ ബാബുരാജിന്റെ രാശി തെളിഞ്ഞു. ഇനി സുരേഷ്‌കൃഷ്ണയ്ക്കും നല്ലകാലം വരുമെന്ന് പ്രതീക്ഷിക്കാം. തക്കാളി ഫിലിംസ് കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെ.

English summary
Drinking in almost every shot of the film-Chettayees, also in posters. This gave a negative impact.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam