»   » തക്കാളിയ്ക്കും ചോട്ടായീസിനും തുടക്കം.

തക്കാളിയ്ക്കും ചോട്ടായീസിനും തുടക്കം.

Posted By:
Subscribe to Filmibeat Malayalam

രവീന്ദ്രന്‍ മാഷിന്റെ അതിമനോഹരഗാനങ്ങള്‍ കൊണ്ട് സമ്പന്നമായ ഷാജൂണ്‍ കാര്യാല്‍ ചിത്രം വടക്കുനാഥന്‍ ഒരു ഹിറ്റ് സിനിമയായിരുന്നു. എന്നാല്‍ ചിത്രം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിടുമ്പോഴാണ് ഷാജൂണ്‍കാര്യാല്‍ വീണ്ടും ക്യാമറയ്ക്കു പിന്നിലെത്തുന്നത്. ചേട്ടായീസ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് തക്കാളി ഫിലിംസാണ്.

തക്കാളിയുടെ അണിയറിയിലുള്ള ഒരാള്‍ ഇന്നത്തെ തിരക്കേറിയ താരം ബിജുമേനോനാണ്. ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് സച്ചി, ക്യാമറാമാന്‍ പി.സുകുമാര്‍, നടന്‍ സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് നിര്‍മ്മാണ പങ്കാളികള്‍.

ലാലും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ക്യാമറമാന്‍ സുകുമാറും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നു. വളരെ യാദൃശ്ചികമായതില്‍ നിന്നും സിനിമ പൊട്ടിപുറപ്പെടുന്ന പുതിയ ട്രെന്റില്‍ തന്നെയാണ് ഷാജൂണ്‍ കാര്യാല്‍ പുതിയ സിനിമ ഒരുക്കുന്നത്. പരമ്പരാഗതമായ കഥാകദനരീതിയില്‍ നിന്നും പലരും റൂട്ട് മാറ്റി തുടങ്ങി ന്യൂ ജനറേഷന്‍ എന്ന പേരില്‍ പലതും മാര്‍ക്കറ്റില്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധേയോടെ സമീപിക്കുന്നു എന്നതും വാസ്തവമാണ്.

സച്ചിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഒരു പുതുവത്സര ദിനത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനോടനുബന്ധിച്ച രണ്ടു ദിവസത്തെ പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കികൊണ്ട് വികസിക്കുന്ന ചിത്രം പ്രാധാനമായും അഞ്ചു സുഹൃത്തുക്കളുടെ കഥ കൂടിയാണ്.

എട്ടേകാല്‍ സെക്കന്റ് എന്ന ചിത്രത്തിലൂടെ( റിലീസ് ചെയ്തിട്ടില്ല) കടന്നുവരുന്ന ജിമി ജോര്‍ജ്ജാണ് ചിത്രത്തില്‍ നായിക. ബിജുമേനോന്റെ ഭാര്യയുടെ വേഷമാണ് ജിമിക്ക്. ആഗസ്‌റ് അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് രാജീവ് നായര്‍ ഗാനങ്ങള്‍ എഴുതുകയും ദീപക് ദേവ് സംഗീതം നല്കുകയും ചെയ്യുന്നു.

വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറമാന്‍. സച്ചിസേതു കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സച്ചി ഒരുക്കുന്ന രണ്ടാമതു ചിത്രമാണ് ഷാജൂണ്‍ കാര്യാലിന്റേത്. സച്ചിയുടെ പ്രഥമ സ്വതന്ത്ര രചനയില്‍ ജോഷിയുടെ സംവിധാനത്തില്‍ഒരുങ്ങുന്ന മോഹന്‍ലാല്‍, അമലാപോള്‍ ചിത്രം റണ്‍ ബേബി റണ്‍ ഈയാഴ്ച തിയറ്ററുകളിലെത്തും. സിനിമയുടെ മാറ്റങ്ങളോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് പുതിയ സിനിമയുമായി ആറ് വര്‍ഷത്തെ ഗ്യാപ്പിനുശേഷം വരുന്ന ഷാജൂണ്‍ കാര്യാല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കുമെന്ന് കരുതാം.

English summary
The film is basically about an eventful New Year celebration of five friends and the span of the happenings is some three days or so.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam