»   » സിനിമയില്‍ അഭിനയിച്ചതിന്‌ പ്രതിഫലം തരാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു!പൊട്ടികരഞ്ഞ് ഗൗരവ് മേനോന്‍

സിനിമയില്‍ അഭിനയിച്ചതിന്‌ പ്രതിഫലം തരാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു!പൊട്ടികരഞ്ഞ് ഗൗരവ് മേനോന്‍

Posted By:
Subscribe to Filmibeat Malayalam

ചെറുപ്പത്തിലെ അഭിനയിത്തിനുള്ള കഴിവ് തെളിയിച്ച ബാലതാരമാണ് ഗൗരവ് മേനോന്‍. മികച്ച ബാലതാരത്തിനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയ ഗൗരവ് പ്രതിഫലം തരാതെ തന്നെ നിര്‍മാതാവും സംവിധായകനും കൂടിയ പറ്റിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രേമത്തിലെ മലര്‍ മിസ്സ്, സായ് പല്ലവിയുടെ ഹെറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!!!

കോലുമിട്ടായി എന്ന സിനിമയില്‍ അഭിനയിച്ച ഗൗരവിനെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും കൂടി പറ്റിക്കുകയായിരുന്നു എന്നാണ് താരത്തിന്റെ ആരോപണം.

വീകരാധീനനായി ഗൗരവ്

വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമങ്ങളോട് വിങ്ങിപ്പെട്ടി കൊണ്ടാണ് ഗൗരവ് താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് വ്യക്തമാക്കിയത്. ഇതു പോലൊരു അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാവരുതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു.

സാറ്റലൈറ്റ് ലഭിക്കുമ്പോള്‍ പ്രതിഫലം നല്‍കും

സാറ്റലൈറ്റ് ലഭിക്കുമ്പോള്‍ പ്രതിഫലം നല്‍കും എന്ന ഉറപ്പിലായിരുന്നു താന്‍ അഭിനയിച്ചത്. എന്നാല്‍ പിന്നീട് പ്രതിഫലം ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് പറയുന്നു.

പരാതി നല്‍കി

താന്‍ ഐ ജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നിയമപരമായി നിലനില്‍ക്കാത്ത എഗ്രിമെന്റാണ് നിങ്ങള്‍ക്ക് കിട്ടിയതെന്നുമായിരുന്നു മറുപടി.

ടെലിവിഷന്‍ പരിപാടിയിലും പങ്കെടുപ്പിച്ചു

സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന വ്യാജേന ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ മറ്റൊരു പരിപാടിയുടെ പ്രചരണത്തിനായിരുന്നു പങ്കെടുപ്പിച്ചതെന്നും ഗൗരവ് പറയുന്നു.

പ്രതികരണവുമായി സംവിധായകന്‍

ഗൗരവിന് പ്രതിഫലം വേണ്ടെന്ന ഉറപ്പിലാണ് അഭിനയിച്ചതെന്നും അതിനാലാണ് സിനിമിയിലേക്ക് എടുത്തതെന്നും ഇതൊക്കെ എഗ്രിമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നൈന്നുമാണ് സംവിധായകന്‍ അരുണ്‍ പറയുന്നത്. തന്റെ സിനിമിയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി.

English summary
Gourav told media that he acted in the movie ‘Kolumittayi’ upon assurance that he would be given remuneration after getting satellite rights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam