»   » ഇതാണോ അമര്‍ അക്ബര്‍ അന്തോണിയുടെ കുട്ടിക്കാലം?

ഇതാണോ അമര്‍ അക്ബര്‍ അന്തോണിയുടെ കുട്ടിക്കാലം?

Posted By:
Subscribe to Filmibeat Malayalam

മട്ടാഞ്ചേരി കോളനിയിലെ ഒരു ലക്ഷ്യ ബോധവുമില്ലാത്ത മൂന്ന് ചെറുപ്പക്കാര്‍, അതാണ് അമര്‍ അക്ബര്‍ അന്തോണി. അവര്‍ക്കിടയിലേക്ക് കടന്ന് വരുന്ന ഒരു സിനിമാറ്റിക് ഡാന്‍സറായ ജെനി. അപ്പോഴാണ് അമര്‍ അക്ബര്‍ അന്തോണിയുടെ രസകരമാകുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കാനായി ഉണ്ടാക്കിയ തമാശകളല്ല, സന്ദര്‍ഭത്തിനനുസരിച്ച് സ്വമേതയാ പ്രത്യക്ഷപ്പെട്ട തമാശകള്‍. തമാശകള്‍ക്കപ്പുറം കഥയുടെ പ്രാധാന്യം നഷ്ടപ്പെടുത്താതെ അമര്‍ അക്ബര്‍ അന്തോണി അവസാനിച്ചു. എന്തായാലും തുടക്കം മികച്ചതാണെന്ന് തന്നെ നാദിര്‍ഷയ്ക്ക് അഭിമാനിയ്ക്കാം.

അമര്‍ അക്ബര്‍ അന്തോണി വിജയത്തിന്റെ അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. മികച്ച പ്രതികരണത്തോട് കൂടി മുന്നേറുന്ന അമര്‍ അക്ബര്‍ അന്തോണിയുടെ വിജയ തിളക്കത്തിലാണ് സംവിധായകന്‍ നാദിര്‍ഷയും സംഘവും. അതിനിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ അഭിനേതാക്കളുടെ കുട്ടിക്കാലത്തെ ഫോട്ടോ വച്ച് അമര്‍ അക്ബര്‍ അന്തോണിയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നു. കാണൂ..


ഇതാണോ അമര്‍ അക്ബര്‍ അന്തോണിയുടെ കുട്ടിക്കാലം?

നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നാദിര്‍ഷയുടെ തുടക്കം തെറ്റിയില്ല, ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക്.


ഇതാണോ അമര്‍ അക്ബര്‍ അന്തോണിയുടെ കുട്ടിക്കാലം?

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ കുട്ടിക്കാലത്തെ ഫോട്ടോസ് വച്ചാണ് അമ്പത് ദിവസം പിന്നിടുന്ന അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.


ഇതാണോ അമര്‍ അക്ബര്‍ അന്തോണിയുടെ കുട്ടിക്കാലം?

ചിത്രം റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നത്.


ഇതാണോ അമര്‍ അക്ബര്‍ അന്തോണിയുടെ കുട്ടിക്കാലം?

പൃഥ്വിരാജിന്റെ അനാര്‍ക്കലി, ജയസൂര്യയുടെ സു സു സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് അമര്‍ അക്ബര്‍ അന്തോണി 50 ദിവസങ്ങള്‍ പിന്നിടുന്നത്.


English summary
Chilhood photos of Amar Akbar Anthony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam