»   » 'ദംഗല്‍' ചൈനീസ് പ്രസിഡന്റിനും ഇഷ്ടമായി! സിനിമ കണ്ടതിന് ശേഷം മോദിയോട് പറഞ്ഞത് ഇങ്ങനെയും!!!

'ദംഗല്‍' ചൈനീസ് പ്രസിഡന്റിനും ഇഷ്ടമായി! സിനിമ കണ്ടതിന് ശേഷം മോദിയോട് പറഞ്ഞത് ഇങ്ങനെയും!!!

By: Teresa John
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ചരിത്ര വിജയമായിരുന്നു. സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്ത് ഹിറ്റായി മാറിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തത്. ഇത് സിനിമയെ ഇന്ത്യന്‍ സിനിമയിലെ വലിയ റെക്കോര്‍ഡുകളിലേക്ക് കൊണ്ട് എത്തിക്കുകയായിരുന്നു.

പ്ലാസ്റ്റിക് സര്‍ജറി പണി കൊടുത്തോ?പ്രിയങ്ക ചോപ്രയുടെ മൂക്കിന് എന്തോ കുഴപ്പമുണ്ടെന്ന് സോഷ്യല്‍ മീഡിയ!

ചൈനയില്‍ റിലീസ് ചെയ്ത ചിത്രം അവിടെ നിന്നും ബോക്‌സ് ഓഫീസ് കളക്ഷനായി 1100 കോടിയോളം രൂപയാണ് നേടിയത്. ദംഗല്‍ ചൈനീസ് പ്രസിഡന്റും കണ്ടു കഴിഞ്ഞിരിക്കുകയാണ്. സിനിമ കാണുക മാത്രമല്ല സിനിമയെക്കുറിച്ച് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുകയും ചെയ്തിരിക്കുകയാണ്.

ദംഗലിന്റെ ചരിത്ര വിജയം

ഇന്ത്യയില്‍ റിലീസ് ചെയ്ത്‌നാല് മാസം കഴിഞ്ഞിട്ടാണ് ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്. ചൈനയില്‍ മാത്രം 9000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. അത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കുള്ള പുത്തന്‍ വഴിത്തിരിവാകുകയായിരുന്നു.

ചൈനീസ് പ്രസിഡന്റും സിനിമ കണ്ടു

ദംഗല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പോലും ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ്. ദംഗല്‍ തനിക്ക് ഇഷ്ടമായെന്നും, ഇന്ത്യന്‍ സിനിമ ചൈനയിലെത്തി ഇത്രയും വലിയ വിജയം നേടിയത് ചരിത്രമാണെന്നും അദ്ദേഹം നരേന്ദ്രമോദിയോട് പറഞ്ഞതായിട്ടാണ് വിദേശകാര്യ പറയുന്നത്.

ചൈനയിലെ റിലീസ്

ദംഗല്‍ റിലീസ് ചെയ്യുന്നത് 2016 ഡിസംബര്‍ അവസാനത്തോട് കൂടിയായിരുന്നു. ഇന്ത്യയില്‍ 750 കോടി നേടിയ ചിത്രം മേയിലാണ് ചൈനയിലും കൂടി റിലീസ് ചെയ്തത്. റിലീസ് ചെയ്തതു മുതല്‍ സിനിമയ്ക്ക ചൈനയില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ബാഹുബലിയെ കടത്തിവെട്ടി

ഇന്ത്യന്‍ സിനിമയുടെ ചരിത്രമെല്ലാം തിരുത്തിക്കുറിച്ചു കൊണ്ടായിരുന്നു ബാഹുബലി റിലീസ് ചെയ്തിരുന്നത്. അതിവേഗത്തില്‍ 1000, 1500 കോടി ക്ലബ്ബിലെത്തിയ ബാഹുബലിയെ പിന്നാലെ എത്തിയ ദംഗല്‍ മറി കടന്ന് ആദ്യം 1700 കോടി മറികടക്കുന്ന ചിത്രമായി മാറുകയായിരുന്നു. 1823 കോടി രൂപയാണ് ഇപ്പോള്‍ ദംഗലിന്റെ മൊത്തം കളക്ഷന്‍.

ദംഗല്‍

മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെയും രണ്ട് പെണ്‍മക്കളുടെയും ജീവിതക്കഥയെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ സിനിമയാണ് ദംഗല്‍.സ ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയില്‍ ആമിര്‍ ഖാനായിരുന്നു നായകനായി അഭിനയിച്ചിരുന്നത്.

വന്‍ പ്രചാരത്തോടെ ചൈനയിലേക്ക്

ഇന്ത്യയില്‍ റിലീസ് ചെയ്തതിലും വലിയ പ്രചാരത്തോടെയായിരുന്നു ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്. ഇതോടെ സിനിമ വിജയങ്ങളില്‍ നിന്നും വലിയ വിജയത്തിലേക്ക് എത്തുകയായിരുന്നു.

English summary
Chinese President Xi Jinping is all praise for Aamir Khan's Dangal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam