For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്

  |

  തന്റെ അഭിപ്രായങ്ങൾ ശക്തമായി തുറന്നടിക്കുന്ന ഗായികയാണ് ചിന്മയി. പലപ്പോഴും അതിന്റെ പേരിൽ വിമർശനങ്ങളും ഭീഷണികളും താരത്തെ തേടിയെത്താറിമുണ്ട്. എങ്കിലും തന്റെ അഭിപ്രായങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നടിക്കാൻ ചിന്മയിയ്ക്ക് ഭയവുമില്ല. പുറത്തു വരുന്ന ഭീഷണികൾ തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന ഭാവമാണ് ചിന്മയിക്ക്

  chinmayi

  ഒടിയന്റെ രഹസ്യം ആ മാലയിൽ! സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു, രഹസ്യം തേടി ആരാധകർ

  പലരും പറയാൻ മടി കാണിക്കുന്ന കാര്യങ്ങൾ ചങ്കൂറ്റത്തോടെ ഇവർ വിളിച്ചു പറയുന്നത്. സോഷ്യൽ മീഡിയയിൽ ശക്തമായിരുന്ന മിടു ക്യാംപെയ്ൻ അതിനൊരു ഉദാഹരണമാണ്. ഇപ്പോഴിത പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരെയുള്ള ലൈംഗിക ആക്രമണത്തിനെതിരെയാണ് ചിന്മയി രംഗത്തെത്തിയിരിക്കുന്നത്

  മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

  മോശംപ്രതികരണം

  മോശംപ്രതികരണം

  ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഒരുപരിപാടിയിൽ പങ്കെടുക്കവെയാണ് ചിന്മയിക്ക് നേരെ മോശമായ അനുഭവം ഉണ്ടായിരുന്നു. അത് ഗായിക ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതു സിനിമ മേഖലയിലും സോഷ്യൽ മീഡിയയിലും ചർച്ച വിഷയമായിരുന്നു. എന്നാൽ തനിയ്ക്കുണ്ടായ ദുരനുഭവം ചങ്കുറ്റത്തോടെ തുറന്നു പറയാൻ കാണിച്ച ചിന്മയിയുടെ ധൈര്യം എല്ലാവരും അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടിക്കാലത്ത് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നിരവധി പെൺകുട്ടികളും ആൺകുട്ടികളും രംഗത്തെത്തിയിരുന്നു. ഇതു തന്നെ ഏറെ ഞെട്ടിച്ചിരുന്നുവെന്ന് ചിന്മയി തന്നെ വ്യക്തമാക്കിയിരുന്നു. ഇത്രയും പേർക്ക് ഇത്ര കയ്പ്പേറിയ അനുഭവം ഉണ്ടായി എന്നു അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഗായിക കൂട്ടിച്ചേർത്തു.

  ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  കുട്ടികളിൽ നിന്ന് ചിന്മയിൽ ലഭിച്ച സന്ദേശങ്ങൾ അവർ പങ്കുവെച്ചിട്ടുണ്ടായിരുന്നു. അധ്യാപകൻ, സഹോദരൻ, സഹയാത്രികൻ, കുടുംബം, എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിട്ടിട്ടുള്ളത്. എന്നാൽ ഇത് വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ പങ്കുവെയ്ക്കാൻ സാധിക്കില്ലെന്നാണ് ഇവർ പറയുന്നത്. കാരണം ഇതൊന്നും ആരും വിശ്വസിക്കാൻ തയ്യാറാവുകയില്ലത്രേ. കൂടാതെ ഭയം മൂലവും ഇത്തരത്തിലുള്ള ഇത്തരത്തിലുളള സംഭവങ്ങൾ തുറന്നു പറായാൻ സാധിക്കാതെ വരുന്നുവെന്നും കുട്ടികൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം പെൺകുട്ടികൾക്ക് ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ കേൾക്കാൻ ആരെങ്കിലും ഉണ്ടാകും എന്നാൽ ആൺകുട്ടികളുടെ അവസ്ഥ ദുഃഖകരമാണ്.ഇതൊന്നു മറ്റുള്ളവരോട് തുറന്നു പറയാൻ കഴിയുന്നില്ല. പലപ്പോഴും നാണക്കേടാണ് കാര്യം. എന്നാൽ പെൺകുട്ടികൾ നേരിടേണ്ടി വരുന്നത് കുറ്റപ്പെടുത്തലാൻണ്. അവൾ അത് ആസ്വാദിച്ചെന്നു തരത്തിൽ മറ്റുള്ളവർ പ്രചരിപ്പിക്കുമെന്നു കുട്ടികൾ പറയുന്നുണ്ട്

  തുറന്നു പറയണം

  തുറന്നു പറയണം

  ഇതു പോലെ തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ് ചിന്മയി പറഞ്ഞു. ഇതു പോലെ എല്ലാവരും മുന്നോട്ട് വരണം. കൂടാതെ ഇത്തരത്തിലുള്ള ഹീനമായ അവസ്ഥകളിലൂടെ കടന്നു പോയവരെ പരിഹസിക്കുന്ന രീതി ഇന്നത്തെ സമൂഹം മാറ്റണമെന്നും ഗായിക പറഞ്ഞു. ശരീരം, വസ്ത്രം, ലിപ്സ്റ്റിക് , എന്നിങ്ങനെയുളള ഓരോന്നും കാണിച്ച് ഇരകളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു ചിന്മയി പറഞ്ഞു. ഒരിക്കലും വിചാരിക്കാത്ത സമയത്ത് തങ്ങൾക്ക് നേരെ കൈകൾ ഉയരുമ്പേൾ നമ്മൾ പകച്ചു പോകുമെന്നും ചിന്മയി പറഞ്ഞു.

  ഇരുണ്ട നിമിഷം

  ഇരുണ്ട നിമിഷം

  ഇതുപോലെ തന്റെ ജീവിതത്തിലും സംഭവങ്ങള‍ നടന്നിട്ടുണ്ടെന്നു ചിന്മയി പറഞ്ഞിരുന്നു. ഞാൻ എട്ടാം വയസിലാണ് പഠിക്കുമ്പോഴാണ് ആദ്യമായി ആക്രമണത്തിന് ഇരയാകുന്നത്. സംഭവം നടക്കുന്നത് ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു. സ്റ്റുഡിയോയിൽ കിടന്നുറങ്ങുമ്പോൾ എല്ലാവരും ബഹുമാനവും ആദരവും നൽകുന്ന ഒരാളാൾ തന്റെ കൈകൾ കൊണ്ട് ദേഹത്ത് സ്പർശിച്ചിരുന്നു. ഇക്കാര്യം താൻ അമ്മയെ അറിയിച്ചിരുന്നു. എന്നാൽ അമ്മ ഇതിനെതിരെ പരാതിപ്പെട്ടിട്ടു പോലും കാര്യമുണ്ടായില്ല. കാരണം ആയാൾ സമൂഹത്തിൽ ഇപ്പോഴും ദൈവ തുല്യനാണ്. ഇപ്പോഴും നല്ല രീതിയിൽ തന്നെ ജീവിക്കുന്നുമുണ്ട്. ഗായിക ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

  English summary
  Chinmayi Sripaada discusses issue of sexual abuse after she was groped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X