»   » നീണ്ട ഇടവേളയ്ക്കു ശേഷം ചിരഞ്ജീവി മടങ്ങിയെത്തുന്നു; ചിത്രത്തിലെ നായിക കാജല്‍ അഗര്‍വാള്‍

നീണ്ട ഇടവേളയ്ക്കു ശേഷം ചിരഞ്ജീവി മടങ്ങിയെത്തുന്നു; ചിത്രത്തിലെ നായിക കാജല്‍ അഗര്‍വാള്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒരു പതിറ്റാണ്ടിനു ശേഷം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍  ചിരഞ്ജീവി മടങ്ങിയെത്തുന്നു. മകന്‍ രാം ചരണ്‍ നിര്‍മ്മിക്കുന്ന ഖൈഡി നമ്പര്‍ 150 എന്ന ചിത്രത്തിലൂടെയാണ് ചിരംഞ്ജീവിയുടെ തിരിച്ചുവരവ്

ഒന്‍പ് വര്‍ഷം മുമ്പാണ് വെള്ളിത്തിരയിലെ ജീവിതം അവസാനിപ്പിച്ച് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.
നടി കാജല്‍ അഗര്‍വാളാണ്  പുതിയ ചിത്രത്തിലെ നായിക...

രാഷ്ട്രീയത്തില്‍ ഇറങ്ങി

149 ചിത്രങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് 37 വര്‍ഷം നീണ്ട സിനിമാ ജീവിതം അവസാനിപ്പിച്ച് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. അമിതാഭ് ബച്ചന്‍, രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ചിരഞ്ജീവിയുടെ തിരിച്ചു വരവ് ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ടീസറില്‍ നിറഞ്ഞ് ചിരംഞ്ജീവി

45 സെക്കന്റ് ദൈരഘ്യമുളള ടീസറില്‍ ചിരംഞ്ജീവിമാത്രമാണ് നിറഞ്ഞു നില്‍ക്കുന്നത്. വിവി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളിനൊപ്പം ശ്രിയ ശരണും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

തമിഴ് ചിത്രത്തിന്റെ റീമേക്ക്

വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ റീമേക്കാണ് ഖൈഡി നമ്പര്‍ 150

മഗധീരയ്ക്കു ശേഷം ചിരംഞ്ജീവി മകനൊപ്പം

ചിരംഞ്ജീവിയുടെ മകന്‍ ചരണ്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒടുവില്‍ മഗധീര എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചത്

English summary
You cannot escape Chiranjeevi’s charm. Actress Kajal Aggarwal, who plays female lead in megastar Chiranjeevi’s much awaited comeback Telugu film “Khaidi No 150”, says his grace and charm has multiplied four folds during the project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam