Don't Miss!
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ദിലീപിനെ തിരിച്ചെടുത്തതെന്തിന്? അമ്മയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് മോഹൻലാലിൻറെ നായിക, കാണൂ!
മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്നാണ് ചിത്രം. കൂടുതല്‍ കാലം തിയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമെന്ന റെക്കോര്‍ഡും ഈ സിനിമയ്ക്ക് സ്വന്തമാണ്. ഈ ചിത്രത്തില്‍ നായികയായി അഭിനയിച്ച രഞ്ജിനിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. രൂപത്തില്‍ മാറ്റം വന്നുവെങ്കിലും താരം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തിനിടയിലെ തീരുമാനത്തെക്കുറിച്ച് താരം ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചേര്‍ന്ന യോഗത്തിനെ വിമര്‍ശിച്ചും രഞ്ജിനി പരസ്യമായി രംഗത്തുവന്നിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ചാണ് ഇപ്പോള്‍ താരം രംഗത്തെത്തിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്. സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സംഘടനയുടെ പേര് മാറ്റണം
അസോസിയേഷന് ഓഫ് മലയാളം ആര്‍ടിസ്റ്റ് എന്ന പേര് മാറ്റണമെന്ന അഭിപ്രായവുമായി നിരവധി പേര് രംഗത്തുവന്നിരുന്നു. രഞ്ജിനിയും ഇതേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഈ പേരുമായി സംഘടന തുടരുന്നത് നല്ല കാര്യമല്ല. അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സംഘടനയുടേതെന്നും താരം പറയുന്നു.

പുരുഷാധിപത്യ പ്രവണത ആവര്‍ത്തിക്കുന്നു
സമൂഹത്തിലെ മെയില്‍ ഷോവനിസ്റ്റ് സംഭവങ്ങള്‍ തന്നെയാണ് സംഘടനയിലും ആവര്‍ത്തിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് നിരവധി തവണ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. സിനിമയിലെ സ്ത്രീകളെ അപമാനിക്കുന്ന നിലപാടാണ് സംഘടന ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. മലയാള സിനിമയിലെ പുരുഷാധിപത്യ പ്രവണതയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ദിലീപിനെ തിരിച്ചെടുത്തതിന് പിന്നില്‍?
അമ്മയുടെ യോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ദിലീപിന്റെ റീഎന്‍ട്രി. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. ദിലീപിനെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വിഷയം ചര്‍ച്ചയാവുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെല്ലാം പിന്തുണച്ചതോടെ കാര്യങ്ങള്‍ ദിലീപിന് അനുകൂലമായി വരികയായിരുന്നു. ഇതോടെയാണ് സംഘടനയിലേക്ക് താരം തിരിച്ചെത്തുന്നുവെന്ന കാര്യത്തിനും സ്ഥിരീകരണമായത്.

സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം
ദിലീപിനെ തിരിച്ചെടുക്കുന്ന നടപടിയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. നടിയെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണിതെന്നും ഇപ്പോള്‍ താരത്തെ തിരിച്ചെടുക്കാനും മാത്രം എന്താണ് സംഭവിച്ചതെന്നുമായിരുന്നു ചിലരുടെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്തിമവിധി ഇതുവരെയും വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നടന്നതിനെ പലരും വിമര്‍ശിച്ചിരുന്നു.

പോസ്റ്റ് വൈറലാവുന്നു
അച്ഛന്മാരുടെ നിഴലില്‍ നടക്കുന്ന സംഘടനയാണ് അമ്മ. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു നിയമവും മലയാള സിനിമയിലില്ലെന്ന് നേരത്തെ താരം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടിയിലുള്ള പ്രതികരണവും താരം രേഖപ്പെടുത്തിയത്. നിമിഷനേരം കൊണ്ടാണ് രഞ്ജിനിയുടെ പോസ്റ്റ് വൈറലായത്.
രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ
അമ്മയുടെ നടപടിക്കെതിരെ രഞ്ജിനിയുടെ പ്രതികരണം, കാണൂ.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ