»   » മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമ 'ചിത്രം' റിലീസ് ചെയ്തിട്ട് 29 വര്‍ഷം!

മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമ 'ചിത്രം' റിലീസ് ചെയ്തിട്ട് 29 വര്‍ഷം!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ സംവിധായകനും നടനും മോഹന്‍ലാലിനും പ്രിയദര്‍ശനും ഈ വിശേഷണത്തിന് അര്‍ഹരായവരാണ്. ഇരുവരും ഒന്നിച്ചെത്തിയിട്ടുള്ള ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുംകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്ന് കൂടിയാണിത്. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും സിനിമയിലെത്തിയപ്പോഴും ആ സൗഹൃദം അതേ പോലെ തുടരുകയാണ്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ വിജയിക്കുന്നതിന് പിന്നിലെ രഹസ്യവും ഇതാണ്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ട് 29 വര്‍ഷം. 1988 ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഒരു വര്‍ഷത്തോളം റഗുലര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒരേയൊരു ചിത്രമെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമാണ്.

ചിത്രം റിലീസ് ചെയ്തിട്ട് 29 വര്‍ഷം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിട്ട് 29 വര്‍ഷം. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹന്‍ലാല്‍, രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസന്‍, ലിസി, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

മോഹന്‍ലാലിന്റെ കരിയറില്‍

മോഹന്‍ലാലിന്റെ കരിയറില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയാണ് ചിത്രം. ചിത്രത്തിലെ ഹാസ്യ രംഗങ്ങളും വൈകാരികത നിറഞ്ഞ രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ചിത്രം റിലീസ് ചെയ്തത്

1988 ഡിസംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഏകദേശം ഒരു വര്‍ഷത്തോളം ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

200 ദിവസം പൂര്‍ത്തിയാക്കി

1989 ലെ ക്രിസ്മസ് റിലീസായെത്തിയ ചിത്രം 1989 ലെ ക്രിസ്മസും കടന്ന് 1990 ലും പ്രദര്‍ശനം തുടര്‍ന്നിരുന്നു. ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ 200 ദിവസം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും ചിത്രത്തിന്റെ പേരിലാണ്.

കളക്ഷന്‍ റെക്കോര്‍ഡുകളിലും മുന്നില്‍

അന്നുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച ചിത്രം റിലീസിങ്ങ് സെന്ററുകളില്‍ നിന്ന് മാത്രമായി 4 കോടി ഗ്രോസ് കളക്ഷനും നേടിയിരുന്നു. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും കരിയറില്‍ എക്കാലത്തെയും മികച്ച കൂടിയാണ് ഈ സിനിമ സമ്മാനിച്ചത്.

English summary
Chithram completes 29 years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X