»   » ആരും നല്‍കാത്ത സമ്മാനവുമായി പൃഥ്വിരാജ്, ക്രിസ്മസ് ദിവസം 'വിമാനം' സൗജന്യമായി കാണാം! എങ്ങനെ?

ആരും നല്‍കാത്ത സമ്മാനവുമായി പൃഥ്വിരാജ്, ക്രിസ്മസ് ദിവസം 'വിമാനം' സൗജന്യമായി കാണാം! എങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
ആരാധകർക്കായി പൃഥ്വിരാജിന്റെ ക്രിസ്മസ് സമ്മാനം | filmibeat Malayalam

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ പൃഥ്വിരാജ് ചിത്രമായ വിമാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മറ്റൊരു താരവും നല്‍കാത്ത സമ്മാനവുമായാണ് ഇത്തവണ പൃഥ്വി എത്തിയിട്ടുള്ളത്. ക്രിസ്മസ് ദിനത്തില്‍ കേരളത്തിലുടനീളം ഏത് തിയേറ്ററില്‍ വെച്ചും ചിത്രം സൗജന്യമായി കാണാനുള്ള അവസരമാണ് താരം നല്‍കുന്നത്. വൈകുന്നേരത്തെ ഫസ്റ്റ് ഷോ വരെയുള്ള പ്രദര്‍ശനമാണ് സൗജന്യം. ഫസ്റ്റ് ഷോ മുതല്‍ ടിക്കറ്റ് ഈടാക്കും.

മമ്മൂട്ടി തുടക്കമിടും, 18 നായകരും 50 സിനിമയും, 2018 ആവേശത്തിന്റെ കാഴ്ചപ്പൂരമാവും!

പരിമിതികളില്‍ നിന്നും ഉയരം സ്വപ്‌നം കണ്ട് ലക്ഷ്യത്തിലേക്കെത്തിയ സജി തോമസിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് വിമാനം ഒരുക്കിയത്. വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന്റെ ആദ്യ ദിവസത്തെ രണ്ട് ഷോകളുടെ പണം സജി തോമസിന് നല്‍കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

പൃഥ്വിരാജ് നല്‍കുന്ന ക്രിസ്മസ് സമ്മാനം

ക്രിസ്മസ് ദിവസം കേരളത്തിലുടനീളം ഏത് തിയേറ്ററില്‍ വെച്ചും വിമാനം സൗജന്യമായി കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് അറിയിച്ചത്. വെകുന്നേരത്തെ ഫസ്റ്റ് ഷോയ്ക്ക് മുന്‍പെയുള്ള പ്രദര്‍ശനമാണ് സൗജന്യമായി കാണിക്കുന്നത്.

സജി തോമസിനും ക്രിസ്മസ് സമ്മാനം

ആരാധകര്‍ക്ക് മാത്രമല്ല സിനിമയെടുക്കാന്‍ പ്രചോദനം നല്‍കിയ സജി തോമസിനും താരം ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ട്. ക്രിസ്മസ് ദിനത്തിലെ സൗജന്യ പ്രദര്‍ശനത്തിന് പുറമെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം സജി തോമസിന് നല്‍കാനാണ് അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്.

എന്ത് ചെയ്യുമെന്ന ആലോചനയില്‍

സജി തോമസിന് വേണ്ടി എന്ത് ചെയ്യുമെന്ന ആലോചനയ്ക്കിടയിലാണ് ഇത്തരത്തിലൊരു ആശയം കൈക്കൊണ്ടത്. സംവിധായകന്‍ പ്രദീപ് നായര്‍, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ആലോചിച്ചതിന് ശേഷമാണ് പൃഥ്വി ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

നല്ല തീരുമാനമെന്ന് ആരാധകര്‍

ക്രിസ്മസ് ദിനത്തില്‍ സമ്മാനമായി സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച താരത്തിന്റെ നിലപാടിന് നന്ദി പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സൗജന്യമെന്ന് കേട്ട് ജനങ്ങള്‍ തിയേറ്റര്‍ തകര്‍ക്കാന്‍ സാധ്യതയുണ്ട്, എന്നാലും ഇതൊരു നല്ല തീരുമാനമാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.

നവാഗത സംവിധായകന് നല്‍കുന്ന പിന്തുണ

ഒരാള്‍ വന്ന കഥ പറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന കാര്യത്തെക്കുറിച്ചല്ല താന്‍ ചിന്തിക്കാറുള്ളത്. കഥയെ എങ്ങനെ അവതരിപ്പിക്കുന്നുവെന്നാണ് നോക്കാറുള്ളതെന്ന് പൃഥ്വിരാജ് നേരത്തെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍റെ യോഗ്യത

അവതരിപ്പിക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ആ സംവിധായകനുമായി പ്രവര്‍ത്തിക്കൂ. അത്തരം സംവിധായകരുമായി സഹകരിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷവാനാണ് പൃഥ്വി.

യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയാക്കിയപ്പോള്‍

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാവാനുള്ള ഭാഗ്യം നിരവധി തവണ പൃഥ്വിക്ക് ലഭിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമാണ്. അത്തരം ചിത്രങ്ങളുടെ ഭാഗമാവന്‍ കഴിയുന്നതില്‍ സന്തോഷവാനാണ് താനെന്നും താരം വ്യക്തമാക്കി.

സജി തോമസിന്‍റെ മാത്രം കഥയല്ല

സജി തോമസിന്റെ ജീവിതകഥയാണ് വിമനമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ട്. എന്നാല്‍ ഇത് വെങ്കിയെന്ന യുവാവിന്റെ ജീവിതകഥയാണ്. സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

വിമാനത്തില്‍ അഭിനയിക്കുന്നതിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക തയ്യാറെടുപ്പുകളെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെങ്കിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ഒന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞതും മറ്റൊന്ന് പ്രായം കൂടിയതുമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

English summary
Prithviraj facebook live about Vimanam free show.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X