»   » തീയേറ്ററുടമകളുമായി തര്‍ക്കം; ക്രിസ്തുമസിന് മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

തീയേറ്ററുടമകളുമായി തര്‍ക്കം; ക്രിസ്തുമസിന് മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: തീയറ്ററുകളില്‍ നിന്ന് കൂടുതല്‍ വിഹിതം വേണമെന്ന തീയേറ്റര്‍ ഉടമകളുടെ ആവശ്യത്തെ തുടര്‍ന്ന് ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷെന്റ തീരുമാനം. വിഹിതം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗവും ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കടുത്തു തീരുമാനത്തിലേക്ക് കടന്നത്.

നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വരാജിന്റെ എസ്ര എന്നിവയുടെ റിലീസിങ് ഇതോടെ അനിശ്ചിതത്വത്തിലായി.

 malayalam-movies

തിയേറ്ററുകളില്‍ നിന്നുള്ള വിഹിതത്തിന്റെ പകുതി വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട്. അതേസമയം, നിലവിലുള്ള അതേ വ്യവസ്ഥയില്‍ തുടരണമെന്ന് നിര്‍മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. ഉടമകളുടെ ആവശ്യം പരിഗണിക്കുന്ന നിര്‍മാതാക്കളുമായി സഹകരിക്കാനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷെന്റ തീരുമാനം.

English summary
christmas release of malayalam movies postponed

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam