»   » സമരത്തിന് മുന്നില്‍ മുട്ടുമടക്കാനില്ല,സിനിമകള്‍ റിലീസ് ചെയ്യും, ആദ്യ റിലീസ് എസ്ര

സമരത്തിന് മുന്നില്‍ മുട്ടുമടക്കാനില്ല,സിനിമകള്‍ റിലീസ് ചെയ്യും, ആദ്യ റിലീസ് എസ്ര

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ സമരത്തെത്തുടര്‍ന്ന് റിലീസിങ്ങ് മുടങ്ങിയ സിനിമകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. നിര്‍മാതാക്കളാണ് സമാന്തര നീക്കത്തിന് ശ്രമിക്കുന്നത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതല്ലാത്ത തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

തിയേറ്റര്‍ വിഹിതം 50-50 ശതമാനമാക്കണമെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യത്തെത്തുടര്‍ന്നാണ് സിനിമാ രംഗത്ത് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ക്രിസ്മസിന് തിയേറ്ററുകളിലെത്തേണ്ട സിനിമകളടക്കം എല്ലാം പെട്ടിയിലായി. നിലവിലുള്ള 60-40 ശതമാനം തിയേറ്റര്‍ വിഹിതം നല്‍കുന്ന തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം ക്രിസ്മസിന് തിയേറ്ററുകളിലെത്തേണ്ട ചിത്രങ്ങള്‍ ജനുവരി 12 മുതല്‍ റിലീസ് ചെയ്യും.

ക്രിസ്മസ് റിലീസുകള്‍ ജനുവരി 12 ന് തിയേറ്ററുകളിലേക്കെത്തും

ക്രിസ്മസിനോടനുബന്ധിച്ച് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ ജനുവരി 12 ന് തിയേറ്ററുകളിലേക്കെത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

എസ്രയും കാംബോജിയും

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വിനീത് നായകനായ കാംബോജി, പൃഥ്വിരാജിന്റെ കാംബോജി എന്നീ ചിത്രങ്ങള്‍ 12, 19 തീയതികളിലായി തിയേറ്ററുകളിലേക്കെത്തും.

റിലീസുകളില്ലാത്ത ക്രിസ്മസ് കാലം

ഉത്സവ സീസണുകള്‍ പ്രമാണിച്ച് സിനിമ റിലീസ് ചെയ്യുന്ന പ്രതിഭാസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാല്‍ കഴിഞ്ഞ ക്രിസ്മസിന് ഒരൊറ്റ ചിത്രം പോലും തിയേറ്ററുകളിലേക്കെത്തിയില്ല. പ്രമുഖ താരങ്ങളും സംവിധായകരും ക്രിസ്മസ് റിലീസ് കണക്കാക്കി ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും ഫലമുണ്ടായില്ല.

സിനിമാ സമരത്തില്‍ ഭൈരവയ്ക്കും പണി കിട്ടി

ഇളയദളപതി ചിത്രമായ ഭൈരവയ്ക്ക് തിയേറ്റര്‍ നല്‍കേണ്ടന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരിക്കുന്നത്. മലയാള സിനിമ റിലീസ് ചെയ്യാത്ത സാഹചര്യത്തില്‍ അന്യഭാഷാ സിനിമകളെ പോത്സാഹിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘടനകളെല്ലാം.

English summary
Now there is a little chance to end film strike. While the exhibitors demand 50-50 revenue share in box office collections, Malayalam Film Producers Council and Distributors Association have opposed it. Mohanlal’s Munthirivallikal Thalirkkumbol, Dulquer Salmaan’s Jomonte Suvisheshangal, Prithviraj’s Ezra and Jayasurya’s Fukri will only release after the distributors and exhibitors reach an agreement on the profit-sharing policy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam