twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടിപി 51 വെട്ടില്‍ നിന്ന് ചുള്ളിക്കാട് പിന്മാറി

    By Aswathi
    |

    കേരള മനസാക്ഷിയെ പിടിച്ചു കുലിക്കിയ സംഭവമാണ് ഒഞ്ചിയത്ത് ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ടി പി ചന്ദ്രശേഖരന്‍ വധം ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നിന്നും കവിയും നടനുമായ ബാലചന്ദ്ര ചുള്ളിക്കാടി പിന്മാറി.

    ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച ഒഞ്ചിയത്ത് നടക്കാനിരിക്കെയാണ് ചുള്ളിക്കാടിന്റെ പിന്മാറ്റം. ആര്‍ എം പി സംസ്ഥാന സെക്രട്ടറിയുടെ വേഷമായിരുന്നു കവി ചെയ്യാമെന്നേറ്റിരുന്നത്. ഒറു മുഴുനീള വേഷമായിരുന്നു. പക്ഷെ അവസാന നിമിഷമുള്ള ഈ പിന്മാറ്റം ഏറെ വേദനിപ്പിച്ചുവെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് പറഞ്ഞു.

    balachandran-chullikkad

    ചുള്ളിക്കാട് പിന്മാറിയതോടെ ക്യാമറ ചെയ്യാമെന്നേറ്റ സംഘവും പിന്മാറിയത്രെ. എന്തായിരിക്കും ഈ പിന്മാറ്റത്തിന് കാരണം? ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ ശക്തമായ സമ്മര്‍ദ്ദമാണെന്ന് സംവിധായകന്‍ പറയുന്നു.

    അതേ സമയം ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച ഒഞ്ചിയത്ത് നടക്കും. ടി പി ചന്ദ്രശേഖരന്റെ ഭാര്യാപിതാവ് കെ കെ മാധവന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ മാമൂക്കോയയും ഇടവേള ബാബുവും ചടങ്ങില്‍ പങ്കെടുക്കും.

    ടി പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും ഗൂഢാലോചനയുമെല്ലാം ആസ്പദമാക്കിയാണ് ചിത്രം. രാഷ്ട്രീയ ഫാസിസിസത്തിനെതിരെയുള്ള സന്ദേശമായിരിക്കും ടി പി 51 വയ്സ്സ് 51 വെട്ട്. രമേശ് വടകരയാണ് ടി പിയെ അവതരിപ്പിക്കുന്നത്.

    ചുള്ളിക്കാട് ചെയ്യാമെന്നേറ്റിരുന്ന വേഷം തിരുവനന്തപുരം സ്വദേശിയായ ഒരു നടനാണ് ഇനി ചെയ്യുന്നത്. ദേവി അജിത്ത്, ശിവജി ഗുരുവായൂര്‍, മാമുക്കോയ, ഇടവേള ബാബു, രാഹുല്‍ മാധവ്, വല്‍സല മേനോന്‍, ശ്രുതി, അനുപമ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

    English summary
    Balachandran Chullikkad step back from the movie TP 51 Vayassu 51 Vettu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X