»   » അഡള്‍ട്ട് കോമഡിക്ക് ഇത്ര ഡിമാന്‍ഡോ??? താരങ്ങളില്ലാതെ ചങ്ക്‌സ് ആദ്യവാരം നേടിയ കളക്ഷന്‍!!!

അഡള്‍ട്ട് കോമഡിക്ക് ഇത്ര ഡിമാന്‍ഡോ??? താരങ്ങളില്ലാതെ ചങ്ക്‌സ് ആദ്യവാരം നേടിയ കളക്ഷന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്‌സ്. ആദ്യ ചിത്രത്തിലേത് പോലെ തന്നെ താരങ്ങളില്ലാതെ അണിയിച്ചൊരുക്കിയ ചിത്രമാണ് ചങ്ക്‌സ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തിയറ്ററില്‍ വന്‍ തിരക്കായിരുന്നു. 

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ സാധിക്കും??? മോഹന്‍ലാലിനേക്കുറിച്ച് ധനുഷ് പറയുന്നു!!!

ആദ്യ ചിത്രം തന്നെ താരങ്ങളില്ലാതെ തിയറ്ററിലെത്തിച്ച ഒമര്‍ ലുലു രണ്ടാം ചിത്രത്തില്‍ താരങ്ങളില്ലാതെയാണ് ചിത്രം ഒരുക്കിയത്. ആദ്യ ചിത്രം താരങ്ങളില്ലാതെ നേടിയ വിജയം തന്നെയായിരുന്നു ഒമര്‍ ലുലുവിന് പ്രചോദനമായതും. വിജയകരമായി കേരളത്തിലെ തിയറ്ററുകള്‍ ഒരാഴ്ച പിന്നിട്ട ചിത്രം നേടിയ വിജയം ആരേയും അമ്പരിപ്പിക്കുന്നതാണ്.

ആദ്യ ദിനം നേടിയത്

റിലീസ് ചെയ്ത ആദ്യദിനം തന്നെ പ്രധാന റിലീസ് സെന്ററുകളിലെല്ലാം ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ വയ്ക്കാന്‍ ചിത്രത്തിന് സാധിച്ചു. 1.48 കോടിയാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്.

കളക്ഷന്‍ വര്‍ദ്ധിച്ച രണ്ടാം ദിനം

ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ നേടാന്‍ രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന് സാധിച്ചു. രണ്ടാം ദിനം 1.64 കോടിയാണ് ചിത്രം നേടിയത്. കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരങ്ങളില്ലാത്ത് ഈ ചിത്രം എത്തിയത്.

ആദ്യ വാരം നേടിയത്

മികച്ച കളക്ഷന്‍ വാരാന്ത്യ ദിനങ്ങളില്‍ നേടിയ ചിത്രത്തിന് അത് നിലനിര്‍ത്താനും സാധിച്ചതാണ് മികച്ച് കളക്ഷന്‍ നേടാന്‍ ചങ്ക്‌സിനെ സഹായിച്ചത്. ഏഴ് ദിവസം കൊണ്ട് 8.5 കോടി രൂപയാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

മുടക്ക് മുതല്‍ തിരിച്ചുപിടിച്ചു

ആദ്യ വാരാന്ത്യം തന്നെ ലാഭത്തിലായ ചിത്രമാണ് ചങ്ക്‌സ്. വളരെ കുറഞ്ഞ മുതല്‍ മുടക്കിലൊരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. കഴിഞ്ഞ് ആഴ്ച റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് ചങ്ക്‌സ്.

കളക്ഷനില്‍ മുന്നില്‍

ഒപ്പം റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് അഞ്ച് കോടി പോലും ആദ്യ ആഴ്ച നേടാന്‍ സാധിച്ചില്ല. താര സമ്പന്നമായ ഈ ചിത്രങ്ങള്‍ നിര്‍മിച്ചത് ഉയര്‍ന്ന മുതല്‍ മുടക്കിലായിരുന്നു. മികച്ച അഭിപ്രായം നേടുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് മോശമല്ലാത്ത കളക്ഷനുണ്ട്.

യൂത്ത് ഏറ്റെടുത്തു

അഡള്‍ട്ട് കോമഡിയാണ് ചിത്രത്തിലുടനീളമെന്നും കുടുംബ പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റുന്നതാണ് ചിത്രമെന്നുമായിരുന്നു ചിത്രത്തേക്കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യൂത്ത് ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

അഡള്‍ട്ട് കോമഡി

അഡള്‍ട്ട് കോമഡി എന്ന് വിമര്‍ശിക്കുമ്പോഴും ചിത്രം നേടിയ കളക്ഷന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച മാര്‍ക്കറ്റ് ഉണ്ടെന്നാണ് തെളിയിക്കുന്നത്. തന്റെ ചിത്രത്തില്‍ ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കിയത് ആദ്യമധ്യാന്തം ചിരിക്കാന്‍ വക നല്‍കുന്ന ചിത്രമായിരുന്നു.

താരങ്ങളില്ലാത്ത ചിത്രം

ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹണി റോസ്, ബാലു വര്‍ഗീസ്, ഗണപതി, വിശാഖ് എന്നിവര്‍ക്കൊപ്പം ലാല്‍, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
According to the trade reports, Chunkzz have had a great start at the box office as the movie has managed to fetch above 8.5 Crores from its 7 days of run in the Kerala theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam