»   » മലയാളത്തിന് ഇനി താരങ്ങള്‍ വേണ്ട, അഡള്‍ട്ട് കോമഡി മതി... ചങ്ക്‌സ് വാരിക്കൂട്ടിയതെത്രയെന്നോ?

മലയാളത്തിന് ഇനി താരങ്ങള്‍ വേണ്ട, അഡള്‍ട്ട് കോമഡി മതി... ചങ്ക്‌സ് വാരിക്കൂട്ടിയതെത്രയെന്നോ?

Posted By: Karthi
Subscribe to Filmibeat Malayalam

താരാധിപത്യത്തിന്‍ കീഴിലാണ് മലയാള സിനിമ എന്ന് കണ്ണീര്‍ വാര്‍ക്കുന്നവരോട് പ്രേക്ഷകര്‍ പറയുന്നു താരങ്ങളില്ലെങ്കിലും തിയറ്ററില്‍ ആള് കേറുമെന്ന്. അതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്

ഒടുക്കം കാളിദാസ് ചിത്രം റിലീസിന്, സെന്‍സറിംഗ് കഴിഞ്ഞു! 'എ' കടന്നത് തലനാരിഴയ്ക്ക്!!!

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു രണ്ടാമതും തിയറ്ററിലേക്ക് എത്തിയത് താരപ്പകിട്ട് ഇല്ലാത്ത ചിത്രവുമായിട്ടായിരുന്നു. ഹണി റോസ് നായികയായി എത്തിയ ചിത്രത്തില്‍ ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, ആനന്ദം ഫെയിം വൈശാഖ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

തുടക്കം കസറി

പോസ്റ്ററില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഒരു താരത്തിന്റേയും ചിത്രമില്ലാതെയാണ് ചങ്ക്‌സ് തിയറ്ററിലേക്ക് എത്തിയത്. ഹാപ്പി വെഡ്ഡിംഗിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷ കാത്ത ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ ചിത്രം കാണാന്‍ തിയറ്ററിലേക്ക് എത്തിയത് യുവാക്കളായിരുന്നു.

മോഹിപ്പിക്കുന്ന ഓപ്പണിംഗ്

താരങ്ങളില്ലാതെ എത്തുന്ന ഒരു ചിത്രത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്ത തുടക്കമാണ് ചങ്ക്‌സിന് ലഭിച്ചത്. 1.41 കോടിയാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്നും നേടിയത്. അതും കേരളത്തില്‍ നിന്ന് മാത്രം.

മമ്മൂട്ടി ചിത്രത്തിനും മേലേ

ഓണക്കാലത്ത് തിയറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തേക്കാള്‍ മികച്ച ഓപ്പണിംഗ് ആണ് ചങ്ക്‌സിന് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 95.2 കോടിയായിരുന്നു മമ്മൂട്ടിയുടെ ഓണച്ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ആദ്യ ദിനം നേടിയത്.

ഫൈനല്‍ കളക്ഷന്‍

ചങ്ക്‌സ് പ്രധാന തിയറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് 13.2 കോടിയാണ്. സംസ്ഥാനത്തിന് പുറത്തും വിദേശത്തും ചിത്രത്തിന് പ്രദര്‍ശമുണ്ടായിരുന്നു. ചില മള്‍ട്ടിപ്ലക്‌സുകളില്‍ ചില ഷോകള്‍ ചിത്രത്തിന് ഇപ്പോഴുമുണ്ട്.

അഡള്‍ട്ട് കോമഡി

കുടുംബ പ്രക്ഷേകരെ തിയറ്ററില്‍ നിന്നും അകറ്റുന്നതാണ് ചിത്രമെന്ന് ശക്തമായ വിമര്‍ശനം ചിത്രത്തേക്കുറിച്ച് ഉണ്ടായിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗവും മലയാളി പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത അഡള്‍ട്ട് കോമഡിയുമായിരുന്നു ചിത്രത്തിനെതിരായ വിമര്‍ശനത്തിന് കാരണം.

ഹണി റോസിന്റെ ബിക്കിനി

ഹണി റോസിന്റെ ബിക്കിനി രംഗം ചിത്രത്തിലുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത ചങ്ക്‌സ് റിലീസ് ചെയ്യുന്നതിന് മുമ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം രംഗങ്ങളില്ലാതെ തന്നെയാണ് ചിത്രം തിയറ്ററില്‍ നിന്ന് മികച്ച കളക്ഷന്‍ നേടിയത്.

മറ്റ് ചിത്രങ്ങളെ ഏറെ പിന്നിലാക്കി

കുഞ്ചാക്കോ ബോബന്റെ വര്‍ണ്യത്തില്‍ ആശങ്ക, ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ചങ്ക്‌സ് തിയറ്ററിലെത്തിയത്. ആദ്യ വാരം അഞ്ച് കോടി പോലും നേടാന്‍ സാധിക്കാതിരുന്നിടത്ത് ആദ്യ വാരം ചങ്ക്‌സ് നേടിയത് 8.5 കോടിയായിരുന്നു.

അതിവേഗം ലാഭം

ചെറിയ മുടക്ക് മുതലില്‍ നിര്‍മിച്ച ചിത്രം ആദ്യ വാരാന്ത്യം തന്നെ ചിത്രത്തിന്റെ മുടക്ക് മുതല്‍ തിരിച്ച് പിടിച്ചു. മൂന്ന് ദിവസം കൊണ്ട് 3.43 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിച്ചത്.

താരങ്ങളില്ലാത്ത ചിത്രം

ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹണി റോസ്, ബാലു വര്‍ഗീസ്, ഗണപതി, വിശാഖ് എന്നിവര്‍ക്കൊപ്പം ലാല്‍, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
Chunkzz Box Office: Final Kerala gross Collections is 13.2 crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam