»   » ഗോപി സുന്ദറിനെ കൊണ്ട് തന്റെ സിനിമയിലേക്കുള്ള സംഗീതം കോപ്പിയടിപ്പിച്ചതാണ്!തുറന്ന് പറഞ്ഞ് സംവിധായകന്‍!

ഗോപി സുന്ദറിനെ കൊണ്ട് തന്റെ സിനിമയിലേക്കുള്ള സംഗീതം കോപ്പിയടിപ്പിച്ചതാണ്!തുറന്ന് പറഞ്ഞ് സംവിധായകന്‍!

By: Teresa John
Subscribe to Filmibeat Malayalam

മികച്ച സംഗീത സംവിധായകന്‍ എന്ന പേരില്‍ പെട്ടെന്ന് വളര്‍ന്ന ഗോപി സുന്ദര്‍ പിന്നീട് സിനിമയിലേക്കുള്ള പാട്ടുകള്‍ കോപ്പി അടിച്ചെന്ന് പറഞ്ഞ് വിവാദങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ഇതിലൊന്നും ഒരു കൂസലുമില്ലാതെയാണ് അദ്ദേഹത്തിന്റെ യാത്ര. അതിനിടെ കഴിഞ്ഞ ദിവസം പുറത്ത് വന്ന 'ചങ്ക്‌സ്' എന്ന സിനിമയിലെ പാട്ടും ഗോപി സുന്ദര്‍ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ തന്റെ സിനിമയില്‍ ഗോപി സുന്ദര്‍ ചെയ്തിരിക്കുന്ന പാട്ടുകള്‍ ഈ സിനിമകളില്‍ നിന്നും എടുത്തതാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചങ്ക്‌സിന്റെ സംവിധായകന്‍ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ പാട്ടുകള്‍ എടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

ഗോപി സുന്ദറിന്റെ പാട്ടുകള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതം നല്‍കി കൊണ്ടിരിക്കുന്ന ആളാണ് ഗോപി സുന്ദര്‍. നല്ല സംഗീതം നല്‍കുന്നു എന്ന പേരില്‍ നിന്നും കോപ്പിയടിയുടെ പേരിലാണ് ഗോപി സുന്ദര്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.

ചങ്ക്‌സിലെ പാട്ട്

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സിനിമയാണ് ചങ്ക്‌സ്. ചിത്രത്തിലെ പാട്ടുകളുടെ സംഗീതം എവിടെയോ കേട്ടതായി തോന്നിയ പ്രേക്ഷകരാണ് ചിത്രത്തിലെ പാട്ടുകളും കോപ്പിയടിയാണെന്ന് കണ്ടെത്തിയത്.

കോപ്പിയടിച്ചതാണെന്ന് സംവിധായകന്‍


തന്റെ സിനിമയിലെ പാട്ടുകള്‍ കോപ്പിയടിച്ചതാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോപ്പിയടിക്ക് പിന്നില്‍ വേറെ കാര്യമുണ്ടെന്നും സംവിധായകന്‍ പറയുന്നുണ്ട്.

പല സിനിമയില്‍ നിന്നും സംഗീതം എടുത്തിട്ടുണ്ട്

സാഗര്‍ ഏലിയാസ് ജാക്കി, തട്ടത്തിന്‍ മറയത്ത്, രംഗ് ദേ ബസന്തി, ഹിറ്റ്‌ലര്‍ തുടങ്ങിയ സിനിമകളില്‍ നിന്നെല്ലാം സംഗീതം ചങ്ക്‌സിലേക്ക് എടുത്തിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

സ്പൂഫ് ചിത്രമാണ്


എന്നാല്‍ സ്പൂഫ് കൂടി ഉള്ള ചിത്രമായതിനാലാണ് ചിത്രത്തില്‍ മറ്റ് സിനിമകളിലെ സംഗീതം എടുത്തിരിക്കുന്നത്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് എല്ലാവരും വിമര്‍ശനവുമായി വന്നിരിക്കുന്നതെന്നാണ് ഒമര്‍ ലുലു പറയുന്നത്.

ട്രോളിനെ സ്‌നേഹിക്കുന്ന ഗോപി സുന്ദര്‍


ഗോപി സുന്ദര്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയും നിസാരമായി കാണുന്ന ആളാണ്. അതിനാല്‍ തന്നെ ട്രോള്‍ വരുമ്പോള്‍ പുതിയ ട്രോള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ച് കാണിച്ചു തരുന്ന ആളാണെന്നുമാണ് ഒമര്‍ ലുലു പറയുന്നത്.

English summary
Chunkzz Directer Saying about Gopi Sunder's Music in his move
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam