»   » ശരിക്കും ഹണി റോസ് ബിക്കിനി ഇട്ടോ, സത്യം ഈ വീഡിയോ പറയും? ഇങ്ങനെയാണ് ചങ്ക്‌സ് ഉണ്ടായത്!!!

ശരിക്കും ഹണി റോസ് ബിക്കിനി ഇട്ടോ, സത്യം ഈ വീഡിയോ പറയും? ഇങ്ങനെയാണ് ചങ്ക്‌സ് ഉണ്ടായത്!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഹാപ്പി വെഡ്ഡിംഗ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ഒമര്‍ ലുലു. മുന്‍നിര സാന്നിദ്ധ്യമില്ലാതിരുന്നിട്ടും ഹാപ്പി വെഡ്ഡിംഗ് തിയറ്ററില്‍ നൂറ് ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചു. ആദ്യ ചിത്രം നൂറ് ദിവസം പ്രദര്‍ശസിപ്പിച്ച എണ്ണം പറഞ്ഞ സംവിധായകരുടെ ഗണത്തിലേക്ക് ഒമര്‍ ലുലുവും നടന്ന് കയറി. 

ഒമറിന്റെ രണ്ടാമത്തെ ശ്രദ്ധിക്കപ്പെടുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ. ആദ്യ ചിത്രത്തിലെന്ന പോലെ രണ്ടാം ചിത്രത്തിലും മുന്‍നിര നായകന്മാരുടെ സാന്നിദ്ധ്യമില്ല. ഹണി റോസാണ് ചിത്രത്തില്‍ നായികയാകുന്നത്.

ചിത്രീകരണത്തിലെ കൗതുകം

പണ്ട് സിനിമ ചിത്രീകരണം എന്നത് ഏറെ രഹസ്യാത്മകത നിറഞ്ഞ ഒന്നായിരുന്നു. ഒരു മാജിക്കിന്റെ കൗതുകം സിനിമയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലെ പല രംഗങ്ങളേയും അത്ഭുതം കണക്കേ പ്രേക്ഷകര്‍ വീക്ഷിച്ചിരുന്നു.

ഷൂട്ടിംഗ് കാണുന്നവര്‍ ഭാഗ്യവാന്മാര്‍

സിനിമ ചിത്രീകരണം നേരില്‍ കാണാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നവരെ ഭാഗ്യവാന്മാരെന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്. കാരണം എല്ലാവര്‍ക്കും അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അത് മാറി. സിനിമയുടെ ചിത്രീകരണ വീഡിയോകള്‍ യൂടൂബില്‍ ലഭ്യമാണ്.

ചങ്ക്‌സ് ഉണ്ടായത് ഇങ്ങനെ

ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ ചിത്രമായി ചങ്ക്‌സിന്റെ മേക്കിംഗ് വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 3.08 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

വീഡിയോ ട്രെന്‍ഡിംഗ്

മേക്കിംഗ് വീഡിയോ പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. യൂടൂബ് ട്രെന്‍ഡിംഗില്‍ പന്ത്രാണ്ടാം സ്ഥാനത്ത് ചങ്ക്‌സിന്റെ മേക്കിംഗ് വീഡിയോയുണ്ട്. ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കമാണിത്.

ഹണി റോസിന്റെ ബിക്കിനി

ചങ്ക്‌സില്‍ ഹണി റോസ് ബിക്കിനി ധരിച്ച് എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതിനേക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ താരമോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വീഡിയോ ആ വാര്‍ത്തയെ സാധൂകരിക്കുന്നുണ്ട്.

കടല്‍ തീരത്ത് ഹണി റോസും ബാലുവും

കടല്‍ തീരം പശ്ചാത്തലമായി വരുന്ന ഗാനരംഗത്തിന്റെ ചിത്രീകരണ ഭാഗങ്ങളും വീഡിയോയില്‍ കാണാം. ബാലുവും ഹണി റോസുമാണ് വീഡിയോയില്‍ ഉള്ളത്. നനഞ്ഞ കുട്ടിക്കുപ്പായവും ധരിച്ച് ബാലുവിന്റെ കൈയില്‍ പിടിച്ച് കടല്‍ത്തീരത്തൂടെ ഒടുന്ന ഹണീ റോസിനെ വീഡിയോയില്‍ കാണാം.

ക്യാമ്പസ് പശ്ചാത്തലം

ക്യാമ്പസ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചങ്ക്‌സ് പറയുന്നത്. ബാലു, ഗണപതി, ആനന്ദം ഫെയിം വൈശാഖ് നായര്‍, ഹണി റോസ്, എബി ഫെയിം മറീന മൈക്കിള്‍ എന്നിവരാണ് പ്രധാന താരങ്ങളായി ചിത്രത്തില്‍ എത്തുന്നത്. ആദ്യയ ചിത്രത്തിലെന്ന പോലെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ചങ്ക്‌സ്.

അണിയറയില്‍ പ്രമുഖ സംവിധായകര്‍

ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ ചിത്രത്തിന് പിന്നില്‍ മലയാളത്തിലെ രണ്ട് മുന്‍നിര സംവിധായകരുടെ സാന്നിദ്ധ്യവുമുണ്ട്. പാവാടയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്‍, രാജാധിരാജ സംവിധായകന്‍ അജയ് വാസുദേവ് എന്നിവര്‍ക്കൊപ്പം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്, ശ്രീരാജ് എകെഡി എന്നിവരുമുണ്ട് ചിത്രത്തിന്റെ നിര്‍മാണ അണിയറയില്‍.

മൂന്ന് തിരക്കഥാകൃത്തുക്കള്‍

ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നില്‍ മൂന്നുപേരാണ്. സനൂപ് തൈക്കൂടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവരാണ് നര്‍മത്തിന് പ്രാധാന്യം നല്‍കി രസച്ചരട് പൊട്ടാതെ ചങ്ക്‌സിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

ജൂലൈയില്‍ തിയറ്ററില്‍

ഒമറിന്റെ രണ്ടാമത്തെ ചിത്രമായ ചങ്ക് പെരുന്നാള്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ജൂലൈയില്‍ തിയറ്ററിലെത്തും. വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. പെരുന്നാളിന് തിയറ്ററിലെത്തുന്ന റാഫി ഫഹദ് ചിത്രവും നിര്‍മിക്കുന്നത് വൈശാഖ് രാജനാണ്. വൈശാഖ് സിനിമാസ് ചിത്രം തിയറ്ററിലെത്തിക്കും.

English summary
Chunkzz official making video released in youtube. It became trending with in days. The video cross 1.25 lakh views with in two days. It will be a positive response on Omar Lulu's second directorial venture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam