»   » ഉശിരുള്ള മത്സരം, ദുല്‍ഖറിന്റെ സിഐഎ നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ കോടികള്‍?

ഉശിരുള്ള മത്സരം, ദുല്‍ഖറിന്റെ സിഐഎ നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ കോടികള്‍?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇന്ത്യയില്‍ തരംഗമായി ഓടിക്കൊണ്ടിരിയ്ക്കുന്ന സമയത്താണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) റിലീസ് ചെയ്തത്. തീര്‍ത്തും ധീരതയുള്ള റിലീസ്.

സിഐഎയില്‍ ഫഹദ് ഫാസിലിന്റെ റോള്‍ എന്തായിരുന്നു, ആ സസ്‌പെന്‍സ് പൊളിച്ചു


ബാഹുബലിയ്‌ക്കൊപ്പം റിലീസ് ചെയ്യരുത് എന്നും, അത് നഷ്ടമാത്രമേ വരുത്തിവയ്ക്കുകയുള്ളൂ എന്നും പലരും പറഞ്ഞെങ്കിലും അമലും കൂട്ടരും തയ്യാറായില്ല. ഉശിരോടെ റിലീസ് ചെയ്ത ചിത്രം മികച്ച സാമ്പത്തിക നേട്ടമാണ് ഇതുവരെ നേടിയത്.


നാല് ദിവസത്തെ കലക്ഷന്‍

ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം കോമ്രേഡ് ഇന്‍ അമേരിക്ക നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 9.70 കോടി രൂപയാണ്. നാലാം ദിവസവും ചിത്രം രണ്ട് കോടി കലക്ഷന്‍ നേടി.


ആദ്യ മൂന്ന് ദിവസം

മെയ് 5, വെള്ളിയാഴ്ചയാണ് സിഐഎ തിയേറ്ററിലെത്തിയത്. വാരാന്ത്യത്തില്‍ ചിത്രത്തിന് മികച്ച കലക്ഷന്‍ നേടാന്‍ കഴിഞ്ഞു. കേരളത്തില്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ചിത്രത്തിന്റെ കലക്ഷന്‍ 7.70 കോടി രൂപയായിരുന്നു.


ഷെയറും നെറ്റ് പ്രോഫിറ്റും

റിപ്പോര്‍ട്ടുകള്‍ പ്രകാരം കോമ്രേഡ് ഇന്‍ അമേരിക്ക നാല് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ നെറ്റ് പ്രോഫിറ്റ് 7.87 കോടി രൂപയാണ്. 4.53 കോടിയാണ് നിര്‍മാതാവിന്റെ ഷെയര്‍. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നതും.


കേരളത്തിന് പുറത്ത്

ഇന്ത്യയിലെ പ്രധാന റിലീസിങ് തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്. എന്നാല്‍ ഇതുവരെ കേരളത്തിന് പുറത്തുള്ള കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് മെയ് അവസാന വാരത്തോടെ ചിത്രം റിലീസ് ചെയ്യുംEnglish summary
According to the trade experts, CIA has made a total gross collection of 9.70 Crores from the Kerala box office, within the first 4 days of its release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam