»   » ഫാന്‍സുകാരുടെ തള്ളലില്‍ ദുല്‍ഖറും!!! തള്ളിക്കയറ്റിയ കളക്ഷന്‍ ഞെട്ടിക്കും!!!

ഫാന്‍സുകാരുടെ തള്ളലില്‍ ദുല്‍ഖറും!!! തള്ളിക്കയറ്റിയ കളക്ഷന്‍ ഞെട്ടിക്കും!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ താരപ്പോരാട്ടത്തിന്റെ കാലമാണ്. താരങ്ങള്‍ തമ്മിലല്ല താരങ്ങളുടെ ആരാധകര്‍  തമ്മിലാണ് ഈ മത്സരമെന്ന് മാത്രം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടക്കുന്ന കാര്യത്തിലാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. ദ ഗ്രേറ്റ് ഫാദറിന്റെ വിജയത്തോടെയാണ് ഇത് ശക്തമായത്.

ഇപ്പോള്‍ താര യുദ്ധത്തിലേക്ക് യുവതാരവും മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖറും എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററിലെത്തിയ ദുല്‍ഖര്‍ അമല്‍ നീരദ് ചിത്രം സിഐഎയുടെ പേരിലാണ് പുതിയ അവകാശവാദങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തിരിക്കുന്നത്. 

മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡ് മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനായിരുന്നു, 4.07 കോടി രൂപ. എന്നാല്‍ പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ അതിനെ മറികടന്നു. 4.31 കോടി രൂപയാണ് ദ ഗ്രേറ്റ് ഫാദര്‍ കേരളത്തില്‍ നിന്നും നേടിയത്.

ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം പുലിമുരുകനെ മറികടന്നതോടെ ചിത്രത്തിന്റെ കളക്ഷന്‍ യഥാര്‍ത്ഥമല്ലെന്നും അത് വെറും തള്ളല്‍ മാത്രമാണെന്നുമുള്ള വാദവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തി. അതോടെ പുലിമുരുകന്റെ റെക്കോര്‍ഡും തള്ളലാണെ വാദവുമായി മമ്മൂട്ടി ഫാന്‍സും രംഗത്തെത്തി.

മമ്മൂട്ടി മോഹന്‍ലാല്‍ കളക്ഷന്‍ തള്ളലിനും തകര്‍ക്കങ്ങള്‍ക്കും ഏകദേശം ഒരു അവസാനമായപ്പോഴാണ് ദുല്‍ഖര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. പുലിമുരുകനെ ദുല്‍ഖര്‍ ചിത്രം സിഐഎയുടെ കളക്ഷന്‍ മറികടന്നെന്നാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകരുടെ വാദം.

മമ്മൂട്ടി ആരാധകരുടെ പുതിയ കണക്കനുസരിച്ച് ആദ്യ ദിന കളക്ഷനില്‍ പുലിമുരുകന്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറും രണ്ടാം സ്ഥാനത്ത് ദുല്‍ഖര്‍ ചിത്രം സിഐഎയുമാണ്. ഇത് കാണിച്ച് മമ്മൂട്ടി ഫാന്‍സിന്റെ ഓണ്‍ലൈന്‍ ന്യൂസില്‍ വാര്‍ത്തയും വന്നിരുന്നു.

ഗ്രേറ്റ് ഫാദറിന്റെ കളക്ഷനേക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സിഐഎ കളക്ഷന്‍ വെറും തള്ളാണെന്ന് നിസംശയം പറയാം. കേരളത്തില്‍ നിന്ന് ആദ്യ ദിനം സിഐഎ യഥാര്‍ത്ഥത്തില്‍ നേടിയത് 3.06 കോടി രൂപയാണ്.

ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കളക്ഷന്‍ 4.31 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള സിഐഎ ആദ്യ ദിനം നേടിയത് 4.14 കോടിയാണെന്നാണ് ഫാന്‍സിന്റെ അവകാശവാദം. എന്ന് മാത്രമല്ല 4.07 കോടി നേടിയ പുലിമുരുകന്‍ മമ്മൂട്ടി ഫാന്‍സിന്റെ കണക്കില്‍ 3.97 കോടിയായി കുറയുകയും ചെയ്തു.

180 സ്‌ക്രീനുകളില്‍ സിഐഎ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതില്‍ തന്നെ മിക്ക സ്‌ക്രീനുകളിലും ബാഹുബലിയാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്. ഇവര്‍ പ്രദര്‍ശിപ്പിച്ച് സ്‌ക്രീന്‍ കണക്കനുസരിച്ച് ചിത്രം റിലീസിന് എത്തിയിരുന്നെങ്കില്‍ റിലീസ് ചെയ്തിട്ട് ഒരാഴ്ചമാത്രമായ ബാഹുബലി മിക്ക തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നേനെ. ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന ചിത്രം പിന്‍വലിക്കാന്‍ തിയറ്ററുകള്‍ തയാറാകില്ലെന്നത് യാഥാര്‍ത്ഥ്യം, അത് തന്നെയാണ് സംഭവിച്ചതും.

മൂന്ന് സ്‌ക്രീനുള്ള തിയറ്ററിലെ മൂന്ന് സ്‌ക്രീനിലും ബാഹുബലി ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചിരുന്ന സമയത്താണ് അതേ മൂന്ന് സ്‌ക്രീനിലും സിഐഎ റിലീസ് ചെയ്യുമെന്ന് തീയറ്റര്‍ ലിസ്റ്റ് പുറത്ത് വന്നത്. എന്നാല്‍ യഥാര്‍ത്ഥ ഒരു സ്‌ക്രീനില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ആദ്യ ഷോ മാത്രം എല്ലാ സ്‌ക്രീനിലും പ്രദര്‍ശിപ്പിച്ചു. പിന്നീട് ഒരു സ്‌ക്രീന്‍ മാത്രമായി ചുരുക്കി.

ഒരു യുവ താരത്തെ സംബന്ധിച്ച് നേടാവുന്ന മികച്ച റെക്കോര്‍ഡ് തന്നെയാണ് ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ദുല്‍ഖര്‍ ചിത്രം സിഐഎ നേടിയത്. എന്നാല്‍ മൊത്തം ഷോകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും കാര്യമായ ഇടിവ് ചിത്രത്തിന് നേരിട്ടു. അറുപതിലധികം സ്‌ക്രീനുകള്‍ ചിത്രത്തിന് ബാഹുബലി കാരണം നഷ്ടമായി. ഇതാണ് സത്യമെന്നിരിക്കെയാണ് 180 തിയറ്ററിലും എല്ലാ ഷോയും സിഐഎയാണ് പ്രദര്‍ശിപ്പിച്ചതെന്ന തരത്തില്‍ വ്യാജ കണക്കുമായി ദുല്‍ഖര്‍ ഫാന്‍സ് രംഗത്തെത്തിരിക്കുന്നത്.

English summary
Mammootty fans create a fake collection report. It says Dulquer came on the second place and Pulimurugan on the third. They claim CIA gets 4.14 crore.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam