»   » ബാഹുബലി ദുല്‍ഖറിന് വെല്ലുവിളിയായോ??? സിഐഎയുടെ ആദ്യവാര കളക്ഷന്‍ നല്‍കും മറുപടി!!!

ബാഹുബലി ദുല്‍ഖറിന് വെല്ലുവിളിയായോ??? സിഐഎയുടെ ആദ്യവാര കളക്ഷന്‍ നല്‍കും മറുപടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഇതിഹാസ ചിത്രം 1000 കോടി എന്ന മാന്ത്രിക സംഖ്യയും കടന്ന് ബോക്‌സ് ഓഫീസില്‍ പ്രകടനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം നടത്തി കേരളത്തിലെ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. 

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

ബാഹുബലിയുടെ കേരളത്തിലെ പടയോട്ടം മലയാള ചിത്രങ്ങള്‍ക്ക് വെല്ലുവിളിയാകും എന്ന് തുടക്കം മുതലേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്ന സമയത്താണ് സിഐഎ റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ട ദുല്‍ഖര്‍ ചിത്രത്തിന്റെ ആദ്യവാര കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. 

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

ബാഹുബലിയോട് കട്ടയ്ക്ക് കട്ട നില്‍ക്കുന്ന പ്രകടനമാണ് സിഐഎ (കോമറേഡ് ഇന്‍ അമേരിക്ക) നടത്തിയത്. 160 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ബാഹുബലി ഇംപാക്ടില്‍ ചിത്രത്തിന് അത്രയും സ്‌ക്രീനുകള്‍ ലഭിച്ചില്ല. പക്ഷെ അത് കളക്ഷനില്‍ പ്രതിഫലിച്ചില്ല.

സിഐഎയുടെ ആദ്യവാര കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ മികച്ച നേട്ടമാണ് ചിത്രത്തിനുള്ളത്. ബാഹുബലി മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുന്നതിനിടയിലും 13 കോടി ആദ്യവാരം നേടാന്‍ ചിത്രത്തിനായി. കേരളത്തില്‍ നിന്ന് മാത്രം നേടിയത് 11.54 കോടിയാണ്.

മലയാളത്തിന്റെ യൂത്ത് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ബോക്‌സ് ഓഫീസ് പവറാണ് സിഐഎ കാണിച്ച് തന്നത്. സിഐഎയ്‌ക്കൊപ്പം തിയറ്ററിലെത്തിയ ഇന്ദ്രജിത്ത് ബിജു മേനോന്‍ ചിത്രം ബാഹുബലിയുടെ പ്രഭാവത്തില്‍ മുങ്ങിപ്പോയി. ദുല്‍ഖറിന് മാത്രമാണ് ഇവിടെ പിടിച്ച് നില്‍ക്കാനായത്.

ബാഹുബലി പ്രഭാവത്തിലും ആദ്യദിനം മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. മൂന്ന് കോടിയിലധികമാണ് ചിത്രം ആദ്യ ദിനം നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു ദുല്‍ഖര്‍ ചിത്രത്തിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണ് സിഐഎയ്ക്ക് ലഭിച്ചത്.

ആദ്യവാരം മികച്ച കളക്ഷന്‍ നേടിയ ചിത്രം രണ്ടാം വാരവും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. കൊച്ചിയിലെ മള്‍ട്ടി പ്ലക്‌സുകളിലായി 26 ഷോകളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചില സ്‌ക്രീനുകളില്‍ നിന്നും സിഐഎ മാറ്റിയിട്ടുണ്ടെങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്.

ദുല്‍ഖറും അമല്‍ നീരദും ആദ്യമായി ഒന്നിച്ച ചിത്രമാണ് സിഐഎ. കുടുംബ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രമാണ് സിഐഎ. ദുല്‍ഖറിനൊപ്പം കാര്‍ത്തിക മുരളധരന്‍, സിദ്ധിഖ്, സൗബിന്‍ സാഹിര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാഹുബലിയുടെ പ്രഭാസം പേടിച്ച് റിലീസ് മാറ്റിയ ചിത്രങ്ങളുമുണ്ട്. ഗോദയും അച്ചായന്‍സും വെള്ളിയാഴ്ച തിയറ്ററിലെത്താനിരുന്ന ചിത്രങ്ങളാണ്. ബാഹുബലി കാരണം നല്ല തിയറ്ററുകള്‍ ലഭിക്കാനില്ലാത്തതുകൊണ്ട് ഇരുചിത്രങ്ങളും 19ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

English summary
CIA collect 13 crore rupees from the box office. It collects 11.54 crore from Kerala box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam