»   » സിനിമാക്കമ്പനി പൃഥ്വിയെ അപമാനിക്കുന്നു

സിനിമാക്കമ്പനി പൃഥ്വിയെ അപമാനിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
മാമാസ് സംവിധാനം ചെയ്ത സിനിമാക്കമ്പനി യങ് സ്റ്റാര്‍ പൃഥ്വിരാജിനെ ഉന്നംവെയ്ക്കുന്നതായി ആരോപണം. പൃഥ്വിയെ മോശമാക്കി ചിത്രീകരിയ്ക്കുന്ന രംഗങ്ങളാണ് സിനിമയിലുള്ളതെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

സിനിമയ്ക്കുള്ളിലെ സിനിമക്കഥ പറയുന്ന ചിത്രത്തില്‍ രാജുവെന്നൊരു കഥാപാത്രം പൃഥ്വിയെ ഉന്നംവച്ചുള്ളതെന്നാണ് ആരോപണം. നടനുമായി അടുപ്പമുള്ളവര്‍ ഉപയോഗിക്കുന്ന രാജുവെന്ന പേര് തന്നെ സിനിമാക്കമ്പനിയിലെ കഥാപാത്രത്തിന് നല്‍കിയ ചില ഉദ്ദേശങ്ങളോടെയാണെന്ന് പറപ്പെടുന്നു. ഒരു പുതുമഖ താരം അവതരിപ്പിയ്ക്കുന്ന രാജുവെന്ന കഥാപാത്രം ഒറ്റനോട്ടത്തില്‍ പൃഥ്വിരാജിനെയാണ് ഓര്‍മ്മിപ്പിയ്ക്കുക.

സ്ത്രീലമ്പടനായാണ് രാജുവെന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ ചിത്രത്തിനെതിരെയും സംവിധായകന്‍ മാമാസിനെതിരെയും ഫേസ്ബുക്കിലെ പൃഥ്വിരാജ് ആരാധകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിന് മുമ്പ് പല സിനിമകളിലും മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള സൂപ്പര്‍താരങ്ങളെ വരെ പല രീതിയിലും ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ മാമാസിന്റെ സിനിമാക്കമ്പനി അതിരുകള്‍ ലംഘിയ്ക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു.

പൃഥ്വിരാജ് വേട്ടയാടപ്പെടുന്നത് ഇതാദ്യമായല്ല. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും യൂട്യൂബിലുമൊക്കെ ഈ നടനെ പലരും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. പൃഥ്വിയെ അപമാനിച്ച സിനിമാക്കമ്പനിയുടെ സംവിധായകന്‍ മാമാസിനെതിരെ വന്‍പ്രതിഷേധമാണ് ഫേസ്ബുക്കിലും മറ്റുമുയരുന്നത്. മാമാസ് ആരുടെയോ പാവയാണെന്നാണ് പൃഥ്വി ആരാധകര്‍ പറയുന്നു.

English summary
Last week’s release Cinema Company, directed by Mamas, has a character modeled on Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam