»   » നല്ല ഗായകരെ ഇപ്പോള്‍ ആവശ്യമില്ലാതായി മാറിയെന്ന് റഫീഖ് അഹമ്മദ്

നല്ല ഗായകരെ ഇപ്പോള്‍ ആവശ്യമില്ലാതായി മാറിയെന്ന് റഫീഖ് അഹമ്മദ്

Posted By:
Subscribe to Filmibeat Malayalam

നല്ല ഗായകരെ ഇപ്പോള്‍ സിനിമാ മേഖലയ്ക്ക് ആവശ്യമില്ലാതായി മാറിയിരിക്കുകയാണെന്ന് ഗാനരചയിതാവ് റഫീഖ് അഹമ്മദ്. സിനിമാ സംഗീത സംവിധാന രംഗം ഒരു പേരിന് മാത്രമായിരിക്കുകയാണ്. ഇപ്പോള്‍ സൗണ്ട് എഞ്ചിനീയര്‍മാരുടെ കളികളാണ് നടക്കുന്നത്.

സംഗീത സംവിധാനം സൗണ്ട് എഞ്ചിനീയര്‍മാരുടെ വേലത്തരമായി മാറിയെന്നാണ് റഫീഖ് അഹമ്മദ് പറയുന്നത്. പുതിയ സാങ്കേതിക വിദ്യയ്ക്ക് നല്ല ഗായകരെ ആവശ്യമില്ല എന്ന അവസ്ഥ. ആര്‍ക്കും പാടാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറഞ്ഞു.

rafeeqahammed

എത്രയോ നല്ല ഗായകര്‍ നമുക്കുണ്ട്. പക്ഷെ, അവരുടെ ശബ്ദങ്ങളൊക്കെ പുറത്തു കേള്‍ക്കുന്നത് കുറഞ്ഞു വരികയാണ്. സംഗീത സംവിധാനം എന്നു പറയുന്നത് സൗണ്ട് എഞ്ചിനീയറിംഗിന്റെ ഭാഗമായി മാറി.

ഇതിന്റെ ഭാഗമാകേണ്ടി വരുന്നത് നിവര്‍ത്തിക്കേടാണെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിന് ഇനി വേണ്ടത് സമാന്തര ഗാനശാഖയാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

English summary
lyricist rafeeq ahammed says malayalam film industry not supporting good singers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam