»   » സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

Written By:
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ ഏറ്റവും സജീവ സിനിമാ പ്രമോഷന്‍ പേജായ സിനിമാ പാരഡീസോ ക്ലബ്ബ് 2015 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓഡിയന്‍സ് പോളിലൂടെ ഓരോ വിഭാഗത്തിലെയും പത്ത് മത്സരാര്‍ത്ഥികളെ കണ്ടെത്തിയതിന് ശേഷം ആ ലിസ്റ്റ് പാരഡീസോയുടെ ജൂറിയ്ക്ക് കൈമാറുകയായിരുന്നു.

മികച്ച നടനായി പൃഥ്വിരാജിനെയും നടിയായി പാര്‍വ്വതിയയെും തന്നെ തിരഞ്ഞെടുത്തു. പ്രേമമാണ് മികച്ച ചിത്രം. ടൊവിനോ തോമസ് മികച്ച സഹനടനായും സീനത്ത് സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഓരോരുത്തരെയും തിരഞ്ഞെടുത്തിനുള്ള കാരണവും ജൂറി വ്യക്തമാക്കുന്നു. വായിക്കാം


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

തീയേറ്ററുകള്‍ നിറഞ്ഞോടിയ പ്രേമം പുതിയൊരു കാഴ്ചാനുഭവം മലയാളികള്‍ക്ക് സമ്മാനിച്ചു. കഥാപാത്രങ്ങളാല്‍ മുന്നോട്ടുപോകുന്ന കഥയെ റിയലിസത്തിന്റെ വാണിജ്യ ചേരുവകള്‍ വേണ്ടുവോളം ചേര്‍ത്ത് പുതുമയോടെ സ്‌ക്രീനില്‍ എത്തിച്ചു. എന്നാല്‍ ഒരു പെര്‍ഫെക്ട് സിനിമ എന്ന് പറയത്തക്ക സിനിമ ഇറങ്ങാത്ത വര്‍ഷവുമാണ് 2015.


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പൃഥ്വിരാജിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. അതിവൈകാരികതയും നാടകീയതയും ചേര്‍ന്നൊരു ദുരന്തം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതില്‍, സിനിമ ഇത്രയും ജനപ്രിയമാക്കുന്നതില്‍ പൃഥ്വി വഹിച്ച പങ്കു ചെറുതല്ല. സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലായിരുന്നു പൃഥ്വിരാജ്.


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയും, ചാര്‍ലിയിലെ ടെസ്സയും പരിഗണിച്ചാണ് പാര്‍വ്വതിയ്ക്ക് പുരസ്‌കാരം. രണ്ടും വൈകാരികത നിറഞ്ഞ, എന്നാല്‍ രണ്ടറ്റത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. പാര്‍വ്വതി ഇവ രണ്ടും കൈയ്യടക്കത്തോടെ അവതരിപ്പിച്ചു.


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

യു ടൂ ബ്രൂട്ടസിലെയും വിപരീത ദിശയില്‍ നില്‍ക്കുന്ന എന്ന് നിന്റെ മൊയ്തീനിലെയും കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കാന്‍ ടൊവിനോ തോമസിന് സാധിച്ചു. അജു വര്‍ഗ്ഗീസ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ക്കൊപ്പം മത്സരിച്ചാണ് ടൊവിനോ ഒന്നാം സ്ഥാനത്തെത്തിയത്


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

സീനത്തിന്റെയും ലെനയുടെയും പ്രകടനമാണ് ആലിഫ് എന്ന സിനിമയെ അതിന്റെ വിജയത്തിലെത്തിയ്ക്കുന്നത്. ഏട്ടത്തിയമ്മയായും ചേച്ചിയായും കുശുമ്പും ദേഷ്യവുമൊക്കെയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സീനത്തില്‍ നിന്നും ലഭിച്ച ശക്തമായ ഒരു പ്രകടനമാണ് ആലിഫിലേത്.


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

പ്രേമത്തിലെ ഒന്നു രണ്ട് ട്രാക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ കേള്‍വിക്ക് സുഖം തരുന്ന, പ്ലോട്ടിനോട് ചേര്‍ന്ന് പോകുന്ന, കഥപറച്ചിലിന് ആക്കം കൂട്ടുന്ന രീതിയിലാണ് അവ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പാട്ടുകളുടെ സ്വീകാര്യതയില്‍ പ്രേമം മറ്റെല്ലാത്തിനെയും കവച്ചു വെച്ചപ്പോള്‍, പശ്ചാത്തലസംഗീതം പ്രേമത്തിനെ അതിന്റെത് മാത്രമായ തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. രാജേഷ് മുരുഗേശന്‍ എന്ന സംഗീത സംവിധായകന്‍ ചിത്രത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞു സൃഷ്ടിച്ച ഈണങ്ങള്‍ ആയിരുന്നു എല്ലാം.


സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച ചിത്രം പ്രേമം

ട്രാവല്‍ സിനിമകളുടെ മുഖമുദ്രയായ ഘടകമാണ് സിനിമാറ്റോഗ്രഫി. റാണി പദ്മിനി എന്ന ചിത്രത്തില്‍ ഹിമാലയത്തിന്റെ സൗന്ദര്യം അതിമനോഹരമായി ഫ്രെയ്മിലേക്ക് പകര്‍ത്താന്‍ മധുവിന് കഴിഞ്ഞിരിക്കുന്നു. ഒപ്പം ഒരു സ്‌പോര്‍ട്‌സ് മൂവിയുടെ അന്തരീക്ഷവും കൂടി സൃഷ്ടിക്കാന്‍ കഴിഞ്ഞു.


English summary
Cinema Paradiso club announced film award 2015
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam