»   » കൊച്ചി മള്‍ട്ടിപ്ലക്‌സുകള്‍ക്കെന്താ കൊമ്പുണ്ടോ..

കൊച്ചി മള്‍ട്ടിപ്ലക്‌സുകള്‍ക്കെന്താ കൊമ്പുണ്ടോ..

Posted By:
Subscribe to Filmibeat Malayalam
Multiplex Theatre
കൊച്ചി മള്‍ട്ടിപ്ലക്‌സുകള്‍ക്ക്‌ പുതിയ മലയാളം സിനിമകള്‍ റിലീസിംഗിനായി ലഭിക്കുന്നില്ല. പ്രൊഡ്യൂസര്‍മാരും വിതരണക്കാരും മള്‍ട്ടിപ്ലക്‌സുകാരും തമ്മിലുള്ള കമ്മീഷന്‍ പ്രശ്‌നമാണ്‌ വീണ്ടും പുതിയ സിനിമകള്‍ക്കു വിലക്കു വന്നത്‌.

മള്‍ട്ടിപ്ലക്‌സ്‌ തിയറ്ററുകളുമായി ഉടനീളം റിലീസിംഗിന്റെ ആദ്യ ഘട്ടത്തിലെ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ കമ്മീഷന്‍ സംബന്ധിച്ച പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും, മറ്റ്‌്‌ സ്ഥലങ്ങളിലെ മള്‍ട്ടിപ്ലക്‌സുകള്‍ വിതരണക്കാരും നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിട്ടും കൊച്ചിയില്‍ ഇപ്പോഴും ബലാബലം നില്‍ക്കുകയാണ്‌.

ഒബ്‌റോയ്‌ മാളിലെ സിനിമാക്‌സുമായാണ്‌ ഇപ്പോഴും പ്രശ്‌നം നിലനില്‍ക്കുന്നത്‌. താരതമ്യേനെ ഇതര സ്ഥലങ്ങളിലെ ടിക്കറ്റ്‌ നിരക്കില്‍ നിന്നും കൂടിയ നിരക്കാണ്‌ കൊച്ചിയില്‍ പൊതുവെ തിയറ്ററുകാരും മള്‍ട്ടിപ്ലക്‌സ്‌ക്കാരും ഈടാക്കുന്നത്‌. ഇതില്‍ സാധാരണ പ്രേക്ഷകര്‍ക്ക്‌ പരാതിയുമുണ്ട്‌.

സാധാരണ തിയറ്ററുകളില്‍ നിന്നും അഞ്ചു ശതമാനം കൂടിയ കമ്മീഷന്‍ നിരക്കാണ്‌ മള്‍ട്ടിപ്ലക്‌സുകള്‍ ഇപ്പോള്‍ പൊതുവെ നല്‍കാമെന്ന്‌ അംഗീകരിച്ചരിക്കുന്നത്‌. മെഗാമാളില്‍ പുതിയ തീരങ്ങള്‍ റിലീസ്‌ ചെയ്‌തിട്ടുണ്ടെങ്കിലും അവരും പാതിവഴിയില്‍ ഉടക്കിനില്‍പ്പാണ്‌.

മലയാളസിനിമകള്‍ തിയറ്ററില്‍ പോയി കുടുംബങ്ങള്‍ കാണുന്നില്ല എന്ന പരാതിക്ക്‌ മെട്രൊസിറ്റികളില്‍ മള്‍ട്ടിപ്ലക്‌സുകളിലൂടെ മറുപടി കണ്ടു തുടങ്ങിയപ്പോഴാണ്‌ വീണ്ടും കിടമല്‍സരം തുടങ്ങിയിരിക്കുന്നത്‌. കാമ്പസ്‌ യൂത്തും ധാരാളമായി ഇപ്പോഴെത്തുന്നത്‌ മള്‍ട്ടിപ്ലക്‌സുകളില്‍ തന്നെ.

കഴിഞ്ഞ രണ്ടു മാസമായി പുകഞ്ഞു കൊണ്ടിരിക്കുന്ന ശീതസമരങ്ങള്‍ക്കല്‍പ്പം ഒരയവുവന്നിരുന്നു. എന്നാല്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകള്‍ക്ക്‌ ഇപ്പോഴും കാര്യങ്ങളെ തുറന്ന മനസ്സോടെ തരിച്ചറിയാനായിട്ടില്ല. സ്‌പിരിറ്റ്‌ എന്ന ചിത്രത്തിന്‌ സര്‍ക്കാര്‍ വിനോദ നികുതി ഒഴിവാക്കിയിരുന്നെങ്കിലും, പലതിയറ്ററുകളും അതിന്റെ കിഴിവ്‌ പ്രേക്ഷകര്‍ക്കനുവദിച്ചില്ല.

വീണ്ടും സിനിമയിലേക്ക്‌ ചലിച്ചു തുടങ്ങിയ കാഴ്‌ചക്കാരെ ഇനിയും ഇവരെല്ലാം കൂടെ തിയറ്ററുകളില്‍ നിന്ന്‌ ഓടിക്കാതിരിക്കട്ടെ.

English summary
Nowadays no new Malayalam movies are releasing in Kochi multiplexes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam