»   » നിവിന്‍-സിദ്ധാര്‍ത്ഥ് ശിവ ചിത്രം; വിജയ് യുടെ കത്തി, തെറിയുമായുള്ള ബന്ധം

നിവിന്‍-സിദ്ധാര്‍ത്ഥ് ശിവ ചിത്രം; വിജയ് യുടെ കത്തി, തെറിയുമായുള്ള ബന്ധം

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തൃശൂരിലാണ് ആദ്യ ചിത്രീകരണം. ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ജോര്‍ജ് സി വില്യംസാണ്. വിജയ് ചിത്രമായ തെറി, കത്തി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് ജോര്‍ജ് സി വില്യാസായിരുന്നു.

vijay-nivin-pauly

തമിഴ് നടി ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. ഐശ്വര്യയ്‌ക്കൊപ്പം അപര്‍ണ ഗോപിനാഥും ഒരു പുതുമുഖവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

യൂണിവേഴ്‌സല്‍ സിനിമയ്ക്കു വേണ്ടി ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പ്പിള്ള രാജു, ജോജു മാള, സുജിത്, സുധീഷ്,അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

English summary
Cinematographer George Williams in sidharth Shiva's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam