»   » ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയതിന് മോഹന്‍ലാല്‍ തന്നോട് ക്ഷമ പറഞ്ഞു എന്ന് ആരാധകന്‍

ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയതിന് മോഹന്‍ലാല്‍ തന്നോട് ക്ഷമ പറഞ്ഞു എന്ന് ആരാധകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകരോട് വളരെ മോശമായിട്ടാണ് പെരുമാറുന്നത് എന്ന് തെളിയിക്കാന്‍ മോഹന്‍ലാല്‍ എതിരാളികള്‍ക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിന്ന ഒരു വീഡിയോ ലഭിച്ചിരുന്നു. ഒരു ആരാധകന്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മോഹന്‍ലാല്‍ ദേഷ്യത്തോടെ തള്ളിമാറ്റുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മോഹന്‍ലാലിനെ ആണെന്ന് രേഖ രതീഷ്, അതെന്താ ?

സംഭവം മോഹന്‍ലാല്‍ എതിരാളികള്‍ ഷെയര്‍ ചെയ്ത് ആഘോഷിച്ചു. ഇതേ മോഹന്‍ലാല്‍ ആരാധകരോടൊപ്പം മണിക്കൂറുകളോളം നിന്ന് യാതൊരു മടിയും കൂടാതെ ഫോട്ടോകള്‍ എടുക്കുന്ന വീഡിയോയും നേരത്തെ പുറത്ത് വന്നപ്പോള്‍ മൈന്റ് ചെയ്യാത്തവര്‍ പോലും ലാല്‍ ആരാധകനെ തള്ളിമാറ്റുന്ന വീഡിയോ ആഘോഷിച്ചു. എന്നാല്‍ കേട്ടോളൂ.. ആ സംഭവത്തില്‍ ലാല്‍ ആരാധകനോട് മാപ്പ് പറഞ്ഞു എന്ന്...

ആ സഭവം

കഴിഞ്ഞ 12 ന് ദുബായില്‍ ഒരു പരിപാടിയുമായി എത്തിയതായിരുന്നു മോഹന്‍ലാല്‍. ഫോട്ടോ എടുക്കാനുള്ള താത്പര്യവുമായി ആരാധകര്‍ ചുറ്റും കൂടി. ഓരോരുത്തരെയായി നിര്‍ത്തി ഫോട്ടോ എടുക്കവെയാണ് ഒരു ആരാധകന്‍ ലാലിനെ ചുംബിക്കാന്‍ ശ്രമിച്ചത്. ദേഷ്യത്തോടെ ലാല്‍ അയാളെ തള്ളി മാറ്റുകയായിരുന്നു.

ആ ആരാധകന്‍

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യുഎഇ വിഭാഗം സെക്രട്ടറിയായ കൈലാസിനാണ് ലാലില്‍ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ കൈലാസ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന ഭാരവാഹിയുമായിരുന്നു

അന്ന് സംഭവിച്ചതിനെ കുറിച്ച് കൈലാസ്

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യുഎഇ സെക്രട്ടറിയായ ഞാന്‍ പറഞ്ഞിട്ടാണ് ലാലേട്ടന്‍ അബുദാബിയില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആരാധകര്‍ ഒപ്പം നിന്ന് ഫോട്ടോ എടുത്തത്. എന്നാല്‍ ആ സമയത്ത് അവിടെ എത്തിയ പലരും ഒപ്പം നിന്ന് ഫോട്ടോ എടുത്തത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എങ്കിലും വേണ്ട എന്ന് പറഞ്ഞിരുന്നില്ല.

ഞാന്‍ ഫോട്ടോ എടുക്കാന്‍ നിന്നത്

ഈ സമയത്താണ് ഞാന്‍ ഒരു ഫോട്ടോ എടുക്കാന്‍ പോയത്. ദുബായില്‍ നിന്ന് അബുദാബി വരെ ഫാന്‍സ് അസോസിയേഷന്‍ ഭാകവാഹികളെ കാണാന്‍ ലാലേട്ടന്‍ എത്തിയ സന്തോഷത്തിലാണ് ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചത്. മറ്റാരോ ആണെന്ന് കരുതി അദ്ദേഹം എന്നെ തള്ളിമാറ്റുകയായിരുന്നു. പിന്നീട് ഞാനാണ് എന്നറിഞ്ഞപ്പോള്‍ ക്ഷമ പറയുകയും ചെയ്തു- ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതാണ് പ്രചരിച്ച വീഡിയോ

ഇതാണ് മോഹന്‍ലാല്‍ ആരാധകനോട് മോശമായി പെരുമാറി എന്ന തരത്തില്‍ പ്രചരിച്ച വീഡിയോ. ലാല്‍ ഫാന്‍സെല്ലാം ലാലിന്റെ ചിത്രം പതിച്ച ടീഷര്‍ട്ടോടെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം...

കൈലാസിന്റെ വിശദീകരണം

സംഭവത്തെ കുറിച്ചുള്ള കൈലാസിന്റെ വിശദീകരണം കാണാം. തന്റെ ഫേസ്ബുക്ക് പേജില്‍ കൈലാസ് തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

English summary
Clarification on Mohanlal pulled out his fan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam