»   » സംഘമിത്രയില്‍ നിന്നും ശ്രുതി ഹസനെ പുറത്താക്കിയതിന് പിന്നിലെ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത് !

സംഘമിത്രയില്‍ നിന്നും ശ്രുതി ഹസനെ പുറത്താക്കിയതിന് പിന്നിലെ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത് !

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 400 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങുന്ന ചിത്രമായ സംഘമിത്രയില്‍ നിന്നും കാരണം പറയാതെ താരത്തെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൈബര്‍ ലോകത്ത് സജീവമായിരുന്നു. പുറത്താക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ചിത്രത്തിന്റെ തിരക്കഥയോ ഷൂട്ടിങ്ങ് ഷെഡ്യൂളോ സംബന്ധിച്ച് താരത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്നാണ് താരത്തിന്റെ വക്താവ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പഠിക്കുന്നതിനിടെയാണ് താരം ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

എന്തുകൊണ്ട് ഇത്തരത്തിലൊരു തീരുമാനം

സംഘമിത്രയില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വൈറലായിരുന്നു.

തയ്യാറെടുപ്പുകള്‍ക്കിടയില്‍ നിന്നുള്ള പിന്‍മാറ്റം

ചിത്രത്തിന് വേണ്ടി ആയോധന കലകള്‍ പരിശീലിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശ്രുതി ഹസന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. രണ്ടു ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്‍രെ ഔദ്യോഗിക പ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു.

തിരക്കഥയും ഷെഡ്യൂളും ലഭിച്ചില്ല

കരിയറിലെ രണ്ടു വര്‍ഷത്തോളം നീണ്ട കാലയളവ് ഈ ചിത്രത്തിന് വേണ്ടി മാറ്റി വെക്കേണ്ടതുണ്ടായിരുന്നു. സിനിമയുടെതിരക്കഥയും വ്യക്തമായ ഷുട്ടിങ്ങ് ഷെഡ്യൂളുകളും കൃത്യമായി താരത്തിന് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനവുമായി താരത്തിന് മുന്നോട്ട് പോവേണ്ടി വന്നത്.

നീണ്ടുപോകുമെന്ന് ഉറപ്പായതോടെ സ്വയം പിന്‍മാറി

സിനിമയ്ക്ക് വേണ്ടി വാള്‍പ്പയറ്റ് അഭ്യസിക്കുകയും മാനസികമായി തയ്യാറെടുപ്പുകളും നടത്തുന്നതിനിടയിലാണ് ചിത്രം നീണ്ടു പോകുമെന്ന് അറിഞ്ഞത്. താരം തന്നെ സ്വന്തമായാണ് പരിശീലകരെ തിരഞ്ഞെടുത്തത്. തയ്യാറെടുപ്പുകല്‍ നടത്തുന്നതിനിടയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നീണ്ടു പോകുമെന്ന് അറിഞ്ഞത്. അതിനാലാണ് പിന്‍മാറാന്‍ തീരുമാനിച്ചത്.

പുതിയ ചിത്രത്തിന്റെ പ്രമോഷണല്‍ തിരക്കിലാണ്

പുതിയ ഹിന്ദി ചിത്രമായ ബെഹന്‍ ഹോഗി തേരി എന്ന സിനിമയുടെ പ്രചരണത്തിന്റെ തിരക്കിലാണ് ശ്രുതി ഇപ്പോള്‍. സബാഷ് നായിഡുവിന്റെ ചിത്രത്തിലെ അടുത്ത ഷെഡ്യൂളിലും ഉടന്‍ ജോയിന്‍ ചെയ്യും.

English summary
Shruti Hasan's clarification on Sangamithra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam