»   » സില്‍ക്കിന്റെ രഹസ്യങ്ങളുമായി ക്ലൈമാക്‌സ്

സില്‍ക്കിന്റെ രഹസ്യങ്ങളുമായി ക്ലൈമാക്‌സ്

Posted By:
Subscribe to Filmibeat Malayalam

സില്‍ക് സ്മിതയുടെ ആരും പറയാത്ത കഥയുമായി ക്ലൈാമാക്‌സ് അടുത്ത വെള്ളിയാഴ്ച തിയേറ്ററിലേത്തും. സില്‍ക്കിനെ അടുത്തറിയാവുന്ന ആന്റണി ഈസ്റ്റ്മാനാണ് ചിത്രത്തിനുവേണ്ടി കഥയൊരുക്കിയിട്ടുള്ളത്. കലൂര്‍ ഡെന്നീസിന്റെതാണ് തിരക്കഥ. അനില്‍ സംവിധാനം ചെയ്യുന്ന ചിത്രം നൈസ് മൂവീസിന്റെ ബാനറില്‍ പിജെ തോമസാണ് നിര്‍മിക്കുന്നത്.

വിസ്മയിക്കുന്ന രതിബിംബമായ സില്‍ക്കിന്റെ ജീവിതത്തെ ആസ്പദമാക്കി ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് ചിത്രം നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. പ്രശസ്ത മോഡലും ഹിന്ദി നടിയുമായ സനം ഖാനാണ് ക്ലൈമാക്‌സില്‍ നായികയായെത്തുന്നത്.

ഇണയെ തേടി ആന്റണി ഈസ്റ്റ്മാന്റെ ചിത്രത്തിലൂടെയാണ് സില്‍ക് സ്മിത സിനിമാ ലോകത്തെത്തിയത്. അന്നു മുതല്‍ സ്മിതയെ അറിയുന്ന വ്യക്തിയെന്ന നിലയില്‍ ആന്റണിയുടെ കഥയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. സബിന്‍ സണ്ണി എന്ന പുതുമുഖതാരമാണ് നായകനായെത്തുന്നത്.  തമിഴ്‌നടന്‍ രവികാന്ത്, സംവിധായകരായ വിജി തമ്പി, കെ മധു, തമ്പി കണ്ണന്താനം  എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോയമ്പത്തൂര്‍, കൊച്ചി, തൊടുപുഴ, ചെന്നൈ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിങ്.

യെഹ് ഹെ ഹൈ സൊസൈറ്റി എന്ന അഡള്‍ട്ട് സിനിമയിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തെത്തിയത്‌

ചില പരസ്യ ചിത്രങ്ങളുമായി നടന്നിരുന്ന സനം ഖാന്റെ ഭാവി മാറ്റിമറിച്ചത് 2008ല്‍ പുറത്തിറങ്ങിയ സിലമ്പാട്ടം എന്ന ചിത്രമാണ്.

പ്രശസ്തമായ 50ഓളം പരസ്യങ്ങളിലെ മോഡലാണ് സന. ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാന്‍ അടക്കമുള്ളവരൊപ്പം സന അഭിനയിച്ചിട്ടുണ്ട്.

സെലിബ്രിറ്റി റിയാലിറ്റി ഷോയായ ബിഗ്‌ബോസില്‍ സനം ഖാന്‍ പങ്കെടുത്തും. ആറാം സീസണില്‍ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.

മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ അടുത്ത പടത്തില്‍ സനാ ഖാന്‍ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

English summary
Climax will release on next friday, in which Sana khan will be portrayed as Silk Smitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam