For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  35 വര്‍ഷം മുമ്പ് ക്ലിന്റെ കുടുംബം ഇങ്ങനെയായിരുന്നു, ഇപ്പൊഴും അങ്ങനെ തന്നെ!!! ക്ലിന്റ് ഫസ്റ്റ്‌ലുക്ക്

  By Jince K Benny
  |

  വരകളില്‍ അത്ഭുതം തീര്‍ത്ത കുഞ്ഞു പ്രതിഭ ക്ലിന്റിന്റെ കഥപറയുന്ന ചിത്രമാണ് ക്ലിന്റ്. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രതിഭയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. പോസ്റ്റര്‍ റിമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

  ക്ലിന്റിന്റെ കുടുംബത്തിന്റെ പഴയകാല ചിത്രമാണ് പോസ്റ്ററിലുള്ള. ക്ലിന്റെ യഥാര്‍ത്ഥ കുടുംബവും സിനിമയിലെ ക്ലിന്റെ കുടുംബവും ഇടവും വലവും നില്‍ക്കുന്നതായാണ് പോസ്റ്റര്‍. കുടുംബ ഫോട്ടോയുടെ രൂപത്തില്‍ ഫ്രെയിം ചെയ്തവായാണ് ചിത്രങ്ങള്‍. ക്ലിന്റായി വെള്ളിത്തിരയിലെത്തുന്നത് തൃശൂര്‍ സ്വദേശി മാസ്റ്റര്‍ അലോകാണ്. റിമ കല്ലിങ്കലും ഉണ്ണി മുകന്ദനുമാണ് ക്ലിന്റിന്റെ മാതാപിതാക്കളാകുന്നത്.

  മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്ന അണിയറ ജോലികള്‍ക്കൊടുവിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സംവിധായകന്‍ ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെവി മോഹനകുമാറും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനാണ് ചിത്രത്തിന്റെ നിര്‍മാണം.

  ക്ലിന്റിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത് ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ്. എന്നാല്‍ ചിത്രത്തിന്റെ ഒരു ഭാഗത്ത് ക്ലിന്റിന്റെ യഥാര്‍ത്ഥ മാതാപിതാക്കളായ മുല്ലപ്പറമ്പില്‍ തോമസ് ജോസഫും ചിന്നമ്മയും അവരായി തന്നെ എത്തുന്നു. ഇവരെക്കൂടാതെ സലിംകുമാര്‍, കെപിഎസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. കൂടാതെ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപദ്, അമിത്, അമര്‍ തുടങ്ങിയ ബാലതാരങ്ങളും വേഷമിടുന്നു.

  ജീവിത കഥ പറയുന്ന സിനിമയാണെങ്കിലും ഈ ചിത്രം ഒരു റിയലിസ്റ്റിക്കല്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഗ്രാഫിക്‌സ് ഉള്‍പ്പെടെ വര്‍ണ ശബളമായ ഒരു ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ക്ലിന്റിന്റെ ജീവിതത്തിലെ അവസാന ഒന്നര വര്‍ഷത്തെ സംഭവങ്ങളാണ് സിനിമയാക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും ഹരികുമാര്‍ പറഞ്ഞു.

  പത്രത്തില്‍ പരസ്യം നല്‍കിയപ്പോള്‍ ലഭിച്ച എണ്ണായിരത്തോളം അപേക്ഷകള്‍ ലഭിച്ചെങ്കിലും അവരാരും കഥാപാത്രത്തിന് അനുയോജ്യരായിരുന്നില്ല. ഒരു പരസ്യ ചിത്ര കോഓര്‍ഡിനേറ്റര്‍ അയച്ചു തന്ന ചിത്രങ്ങളില്‍ നിന്നാണ് അലോകിനെ തിരഞ്ഞെടുത്തത്. ക്ലിന്റ് മുടി നീട്ടി വളര്‍ത്തിയിരുന്നു. അതുപോലെ അലോകിന്റേയും മുടിയൊക്കെ നീട്ടി ക്യാമറാ ടെസ്റ്റും കഴിഞ്ഞാണ് കഥാപാത്രത്തെ ഉറപ്പിച്ചത്.

  ക്ലിന്റിന്റെ വീട് തേവരയിലായിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്നത് ആലുവയിലെ മങ്കൊമ്പിലാണ്. 35 വ്രഞഷം മുമ്പത്തെ തേവരയുടെ സാഹചര്യവുമായുള്ള സാമ്യമാണ് ചിത്രീകരണം ഇവിടെയാക്കാന്‍ കാരണം. അഞ്ച് ര്‍ഷത്തിനുള്ളില്‍ ക്ലിന്റ് വരച്ച് കൂട്ടിയത് മുപ്പത്തയ്യായിരരത്തോളം ചിത്രങ്ങളായിരുന്നു. രണ്ടാം വയസിലായിരുന്നു ക്ലിന്റ് വര തുടങ്ങിയത്.

  ക്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Clint Movie first look poster released. Clint was a unique talented child. The movie is a biopic of clint. The movie produced by Gokulam Gopalan and directed by Harikumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more