twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    By Aswathi
    |

    തന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിനെ ആളുകള്‍ വിമര്‍ശിക്കുന്നത് അധികനേരമൊന്നും കണ്ടിരിക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞില്ല. ലാലിസത്തിന്റെ പേരില്‍ കേരളം മോഹന്‍ലാലിനെ പലകോണില്‍ നിന്നും ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മമ്മൂട്ടി ഒരു പ്രത്യേക പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് ലാലിന് വേണ്ടി സംസാരിച്ചു. എല്ലാ പിന്തുണയും അറിയിച്ചു.

    അല്ലെങ്കിലും ഒരു പരിപാടി വിജയ്ക്കുന്നതും തോല്‍ക്കുന്നതും സര്‍വ്വ സാധാരണമാണ്. അതിന്റെ പേരില്‍ ലോകം ആരാദിക്കുന്ന ഒരാളെ ഇങ്ങനെ ആക്രോശിക്കാന്‍ പാടുണ്ടോ. ലാലിനെയും ലാലിസത്തെയും വിമര്‍ശിച്ച് വിനയനെയും ഡോക്ടര്‍ ബിജുവിനെയും പോലുള്ള ചിലര്‍ തലപൊക്കിയെങ്കിലും മോഹന്‍ലാലിനെ ഇരുകൈകളും ചേര്‍ത്ത് പിടിച്ചു പിന്താങ്ങാനും ഇന്റസ്ട്രിയില്‍ ചിലരുണ്ട്. അവരാരൊക്കെയാണെന്ന് പറയാം.

    മമ്മൂട്ടി

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    ഫാന്‍സുകാര്‍ തമ്മില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ തല്ലുകൂടുമായിരിക്കും. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും എന്നും ഉറ്റ സുഹൃത്തുക്കളാണ്. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണെന്നും അനാവശ്യ ആരോപണങ്ങളുണ്ടാക്കി അദ്ദേഹത്തെ ആരോപണവിധേയനാക്കരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

    ജോയി മാത്യു

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    ലാലിസത്തിന്റെ പേരില്‍ മലയാളത്തിലെ വലിയൊരു നടനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നാണ് ജോയ് മാത്യു പറയുന്നത്. ലാലിസം മോഹന്‍ലാല്‍ എന്ന നടന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസ്സിന്റെ പ്രതിഫലനമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

    ബി ഉണ്ണികൃഷ്ണന്‍

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അരുത് എന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

     ലാല്‍ ജോസ്

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വലിയൊരു കുറിപ്പ് ഷെയര്‍ ചെയ്താണ് ലാല്‍ജോസ് തന്റെ പിന്തുണ അറിയിച്ചത്.

    മേജര്‍ രവി

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    ബി ഉണ്ണികൃഷണനെ പോലെ വിവാദം തുടങ്ങിപ്പോള്‍ തന്നെ ലാലിനുള്ള പിന്തുണയുമായി മേജര്‍ രവിയും രംഗത്തെത്തിയിരുന്നു.

    മീര നന്ദന്‍

    മോഹന്‍ലാലിനു വേണ്ടി സംസാരിച്ചവര്‍

    ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ നടി മീരനന്ദനും രംഗത്തെത്തി. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ 36 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ നാമെങ്ങനെ മറക്കും എന്നാണ് മീരയുടെ ചോദ്യം

    English summary
    Co-worker who support Mohanlal on Lalisom issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X