»   » അങ്ങനെയൊന്നും ആകാന്‍ ദിലീപിന് ഒരിക്കലും കഴിയില്ല; കൊച്ചിന്‍ ഹനീഫയുടെ വിധവ പറയുന്നു

അങ്ങനെയൊന്നും ആകാന്‍ ദിലീപിന് ഒരിക്കലും കഴിയില്ല; കൊച്ചിന്‍ ഹനീഫയുടെ വിധവ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ആസൂത്രിതമായി ചിലര്‍ കുറ്റങ്ങള്‍ ആരോപിയ്ക്കാന്‍ ശ്രമിച്ചു. കേസിലെ പ്രതിയ്ക്ക് ദിലീപുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗമായ റിയാസ് ഖാന്‍ എന്നയാളെ പള്‍സര്‍ സുനിയാക്കി ഫോട്ടോ പ്രചരിപ്പിച്ചു. എന്നാല്‍ ആ ആരോപണങ്ങള്‍ക്കൊന്നും നടനെ തളര്‍ത്താന്‍ കഴിഞ്ഞില്ല.

കൊച്ചിന്‍ ഹനീഫയെ മരണത്തിലേക്ക് നയിച്ച അസുഖത്തിന് കാരണം ആ ശീലമോ... ?

ജനപ്രിയ നായകന്‍ എന്ന പദവി ജനങ്ങള്‍ അറിഞ്ഞു നല്‍കിയതാണ് ദിലീപിന്. നിര്‍ധനരായ നൂറ് കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കാന്‍ ദിലീപ് തീരുമാനിച്ചത് ആരുടെയും സമ്മര്‍ദ്ദത്തോടെയല്ല. നടന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ മൂടിവയ്ക്കാന്നതും, മോശമായ കാര്യങ്ങളിലേക്ക് നടന്റെ പേര് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ഇതാദ്യത്തെ സംഭവമല്ല. മുന്‍പും ഇത്തരത്തില്‍ ദിലീപിന് നേരെ ക്രൂരമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

തമിഴ് സിനിമയില്‍ ഇനിയും അഭിനയിച്ചാല്‍ കൊല്ലും എന്ന് മമ്മൂട്ടിയെ ഭീഷണിപ്പെടുത്തിയതാര് ?

എന്നാല്‍ ദിലീപ് ആരാണെന്ന് നടനെ അടുത്തറിയാവുന്നവര്‍ക്കറിയാം. ട്വന്റി 20 എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് മലയാള സിനിമയെ കരകയറ്റുകയും, ഏറ്റവുമൊടുവില്‍ ലിബര്‍ട്ടി ബഷീര്‍ നടത്തിയ സമര നാടകത്തില്‍ നിന്ന് മലയാള സിനിമയെ രക്ഷിയ്ക്കുകയും ചെയ്തത് ദിലീപാണ്. അതിനുമപ്പുറം ഒരു മനുഷ്യസ്‌നേഹിയാണ് ദിലീപ്. ദിലീപിനെ കുറിച്ച് മണ്‍മറഞ്ഞ കലാകാരന്‍ കൊച്ചിന്‍ ഹനീഫയുടെ വിധവ പറയുന്നു.

ദിലീപ് സഹോദരതുല്യന്‍

സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നള്‍ ദിലീപുള്ളപ്പോള്‍ ഉണ്ടാകും. ഏത് തിരക്കുകള്‍ക്കിടയിലും, എന്ത് പ്രശ്‌നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല.

ഇക്ക പോയതിന് ശേഷമുള്ള സഹായം

ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയില്‍ നിന്നുള്ള സഹായം എത്തുന്നതിന് മുന്‍പേ ദിലീപിന്റെ കരുതല്‍ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.

കൂടുതല്‍ പറയാത്തതിന് കാരണം

സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങള്‍ ഏറെയാണ്. താന്‍ ചെയ്ത ഉപകാരങ്ങള്‍ പുറത്ത് പറയരുതെന്ന് ദിലീപിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് കൂതുതലായി ഞാന്‍ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേള്‍ക്കാന്‍ അദ്ദേഹമുണ്ട്. തിരക്കുകള്‍ക്കിടയില്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ വിളിച്ചിട്ട് 'സോറി ഇത്താ' എന്നാണ് ആദ്യം പറയുന്നത്.

ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയോടെ

ഈ ദിവസങ്ങളില്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചു കൂട്ടുകയാണ് ഞങ്ങള്‍. ഒരിക്കലും ദിലീപെന്ന വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് അറിയാം. അങ്ങനെയൊന്നും ആകാന്‍ ദിലീപിനെക്കൊണ്ടാകില്ല. അതാണ് വാസ്തവം. എന്നായാലും സത്യം ജയിക്കും. അന്ന് ചെയ്ത തെറ്റുകള്‍ ഓര്‍ത്ത് ദുഖിച്ചിട്ട് കാര്യമില്ല- കൊച്ചിന്‍ ഹനീഫയുടെ വിധവ ഫസീല പറഞ്ഞു

English summary
Cochin Haneefa ’s wife about Dileep

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam