»   » ഞെട്ടിപ്പോകും, പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ,ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

ഞെട്ടിപ്പോകും, പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ,ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

2016ന്റെ തുടക്കം മുതല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമായിരുന്നു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാവാട മുതല്‍ ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങിയ ദിലീപിന്റെ കിങ് ലയര്‍ വരെയുള്ള ചിത്രങ്ങള്‍.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രമാണ് കിങ് ലയര്‍. ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ 1.52 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. കേരളത്തിലെ 127 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതുവരെ നേടിയത് 5.32 കോടിയാണ്. തുടര്‍ന്ന് കാണൂ.. പൃഥ്വിരാജ് ചിത്രം പാവാട ബോക്‌സ് ഓഫീസില്‍ തിളങ്ങിയ ചിത്രങ്ങളും, ബോക്‌സ് ഓഫീസ് കളക്ഷനും..


പൃഥ്വിരാജിന്റെ പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ, ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് കിങ് ലയര്‍. ദിലീപും പ്രേമം നായിക മഡോണ സെബാസ്റ്റിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ ആദ്യ ദിനം മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം നേടിയത് 1.52 കോടിയാണ്. ഇതുവരെ ചിത്രം നേടിയത് 5.32 കോടിയാണ്. കേരളത്തിലെ 127 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.


പൃഥ്വിരാജിന്റെ പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ, ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍, സായി പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കലി. ചിത്രം റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോള്‍ 8.15 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍. 2.33 കോടിയാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നേടിയത്.


പൃഥ്വിരാജിന്റെ പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ, ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

പൃഥ്വിരാജും അനൂപ് മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാവാട, ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്. ജി മാര്‍ത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്തത്. 16.34 കോടിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്.


പൃഥ്വിരാജിന്റെ പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ, ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

രാജേഷ് പിള്ള സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വേട്ട. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 6.54 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.


പൃഥ്വിരാജിന്റെ പാവാട മുതല്‍ ദിലീപിന്റെ കിങ് ലയര്‍ വരെ, ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍

മമ്മൂട്ടി, നയന്‍താര കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നിയമം കേരളത്തില്‍ 7000 ഷോകള്‍ പൂര്‍ത്തിയാക്കി. 8.12 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.


English summary
collection report of 'King Liar,' 'Kali,' 'Vettah,' 'Paavada,' 'Puthiya Niyamam'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam