»   » ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ; കലക്ടര്‍ ബ്രോയുടെ ചിത്രത്തില്‍ നായകന്‍ ആര്?

ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ; കലക്ടര്‍ ബ്രോയുടെ ചിത്രത്തില്‍ നായകന്‍ ആര്?

Written By:
Subscribe to Filmibeat Malayalam

സിനിമയിലൊക്കെ നായകന്മാര്‍ ചെയ്തിരുന്ന കഥാപാത്രത്തെ കേരള ജനത നേരിട്ട് കണ്ടത് കോഴിക്കോടാണ്. കോഴിക്കോടെ കലക്ടര്‍ പ്രശാന്ത് നായരില്‍!! ചെയ്യുന്ന കാര്യങ്ങളിലൂടെ യഥാര്‍ത്ഥ ജീവിതത്തില്‍ ജനങ്ങള്‍ അദ്ദേഹത്തിനൊരു താര പരിവേഷം നല്‍കി. സ്‌നേഹത്തോടെ കലക്ടര്‍ ബ്രോ എന്ന് വിളിച്ചു.

ഇനി കലക്ടര്‍ സിനിമയില്‍ ഒരു കൈ നോക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഔദ്യോഗിക കാര്യങ്ങളൊക്കെ അച്ചട്ടായി ചെയ്യുന്ന കലക്ടര്‍ ബ്രോ, സിനിമകളെ നിരീക്ഷിക്കുകയും തന്റെ നിരീക്ഷണം ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവയ്ക്കാറുമുണ്ട്. ഇനി മറ്റുള്ളവര്‍ക്ക് നിരീക്ഷിക്കാന്‍ വേണ്ടി സ്വന്തമായി ഒരു സിനിമ എടുക്കാന്‍ തയ്യാറാകുകയാണ് പ്രശാന്ത് നായര്‍.

prasanth-nair-dulquar-fahadh

പ്രശാന്ത് നായരുടെ തിരക്കഥ സിനിമയാക്കുന്നത് അനില്‍ രാധാകൃഷ്ണ മേനോനാണ്. അനിലിന്റെ അടുത്ത ചിത്രം ഇതായിരിയ്ക്കും എന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ കലക്ടര്‍ പ്രശാന്തിന്റെ തിരക്കഥയില്‍ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു എന്നും ഏകദേശ തീരുമാനമായെന്നും അനില്‍ പറഞ്ഞു.

അടുത്ത ചോദ്യം ചിത്രത്തിലെ നായകന്‍ ആരാണെന്നതാണ്. ഫഹദ് ഫാസിലോ ദുല്‍ഖര്‍ സല്‍മാനോ കേന്ദ്ര നായക വേഷത്തിലെത്തും എന്നാണ് അറിയുന്നത്. നേരത്തെ അനിലിന്റെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വേഷമിട്ടിട്ടുണ്ട്. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയാണ് അനിലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

English summary
Collector Prasanth Nair scripting for Anil Radhakrishna Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam