»   »  'അമ്മ'യെ ഞെട്ടിച്ച് വിമതന്‍ വോട്ടുപിടിച്ചു

'അമ്മ'യെ ഞെട്ടിച്ച് വിമതന്‍ വോട്ടുപിടിച്ചു

Posted By:
Subscribe to Filmibeat Malayalam
Innocent,
താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിയ്ക്ക് നേട്ടം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ രവീന്ദ്രനാണ് സൂപ്പര്‍താരങ്ങളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് വോട്ട് പിടിച്ചത്.

ആകെ വോട്ട് ചെയ്ത 242 പേരില്‍ 144 പേര്‍ വിമത സ്ഥാനാര്‍ഥിയെ പിന്തുണച്ചത് അമ്മ ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ചു. വോട്ടെടുപ്പില്‍ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ട് സുരാജ് വെഞ്ഞാറമ്മൂടിന് രവീന്ദ്രനേക്കാള്‍ 20 വോട്ടുകള്‍ മാത്രമാണ് അധികം നേടാനായത്.

അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് നിര്‍വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സാധാരണനിലയില്‍ സൂപ്പറുകളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനല്‍ ഏകപക്ഷീയമായി വിജയം പ്രഖ്യാപിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഔദ്യോഗിക പാനലിനെതിരെ മത്സരം വന്നതാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

എന്നാല്‍ ഔദ്യോഗിക പാനലിനെതിരെ മത്സരം വന്നത് മോശം പ്രവണതയായി കാണുന്നില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം. സുരാജിനെ പറ്റി സിനിമാരംഗത്ത് നിന്ന് വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലായിരുന്നു മത്സരം നടന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

English summary
Veteran comedian Innocent made a record when he was elected the president of the AMMA Sunday for the fifth time without any opposition

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam