»   » കോമഡി സ്റ്റാര്‍സ്; ഈസ്റ്റര്‍ ദിനത്തിലെ സ്‌പെഷ്യല്‍ എപ്പിസോഡ്!!

കോമഡി സ്റ്റാര്‍സ്; ഈസ്റ്റര്‍ ദിനത്തിലെ സ്‌പെഷ്യല്‍ എപ്പിസോഡ്!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഈസ്റ്റര്‍ അടുത്തതോടെ ടെലിവിഷന്‍ ചാനലുക്കാര്‍ക്ക് തിരക്കോട് തിരക്കാണ്. പ്രേക്ഷകരെ ആകര്‍ഷിപ്പിക്കാനും റേറ്റിങ് കൂട്ടാനുമായുള്ള വ്യത്യസ്ത പ്രോഗ്രാമുകളാണ് ചാനലുകാര്‍ ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത്. ഈ വര്‍ഷവും മാറ്റമൊന്നുമില്ല. കോമഡി സ്റ്റാര്‍സ് സീസണ്‍ 2ല്‍ ഈസ്റ്റര്‍ സ്‌പെഷ്യലുമായാണ് ഇത്തവണ എത്തുന്നത്.

Odiyan: ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി, ലാലേട്ടനെ കണ്ട സന്തോഷത്തില്‍ ഹ്യൂം പറഞ്ഞത്? കാണൂ!

പുതിയൊരു ഗസ്റ്റുണ്ടാകും. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ യുവമനസുകള്‍ കീഴടക്കിയ ആന്റണി വര്‍ഗീസാണ് ഈസ്റ്റര്‍ ദിനത്തിലെ കോമഡി സ്റ്റാര്‍സ് 2ല്‍ ഗസ്റ്റായി എത്തുന്നത്. അങ്കമാലി ഡയറീസിന് ശേഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആന്റണി വര്‍ഗീസ് കോമഡി സ്റ്റാര്‍സില്‍ എത്തുന്നത്. പുതിയ ചിത്രങ്ങളിലെ വിശേഷങ്ങളും താരം പങ്കു വയ്ക്കുന്നുണ്ട്.

comedy-stars

തമിഴിലെ വിജയ് യുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ മേര്‍സല്‍ തുടങ്ങിയ ചിത്രങ്ങളും ഈസ്റ്റര്‍ ദിനത്തില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരിന്റെ ഉദാഹരണം സുജാത എന്ന ചിത്രവും ഈസ്റ്റര്‍ ദിനത്തില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ദാസും അര്‍ഥനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മുത്തുഗൗ, ലവകുശ എന്നീ ചിത്രങ്ങളും ഈസ്റ്റര്‍ ദിനത്തില്‍ മിനിസ്‌ക്രീനില്‍ എത്തും.

English summary
comedy stars to celebrate easter with antony varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X