»   »  മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

Written By:
Subscribe to Filmibeat Malayalam

കല്‍പന പ്രേക്ഷകരുടെ ഓര്‍മകളിലേക്ക് വഴിമാറി. ടിവിയില്‍ ഇടയ്ക്കിടെ കല്‍പനയുടെ സിനിമകളും മറ്റും വരുമ്പോള്‍ നടി എന്നന്നേക്കുമായി വിടവാങ്ങി എന്ന തോന്നല്‍ ഒരിക്കലും പ്രേക്ഷകര്‍ക്ക് തോന്നില്ല. അത്രയേറെ മികച്ച പ്രകടനങ്ങള്‍ ഇതിനോടകം കല്‍പന എന്ന പ്രതിഭ മലയാളികള്‍ക്ക് സമ്മാനിച്ചു കഴിഞ്ഞു.

എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങളുണ്ട് കല്‍പനയുടെ അഭിനയ ജീവിതത്തില്‍. അതിലൊന്നാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാകുന്നത്. വീണ്ടും വീണ്ടും കണ്ടിരിക്കുമ്പോള്‍ കല്‍പന പുതിയ സിനിമയിലൂടെ എനിയും വന്നേക്കുമോ എന്ന് ആശിച്ചു പോകുന്നു, നോക്കാം

മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലെ ഒരു ഹാസ്യ രംഗമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാകുന്നത്.

മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വിനീത് എന്‍ പിള്ള എന്ന പത്രപ്രവര്‍ത്തകന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നൈനാനെ (കല്‍പന) അഭിമുഖം ചെയ്യാന്‍ വരുന്നതാണ് രംഗം. ഈ ഒരൊറ്റ രംഗം മാത്രമേ കല്‍പനയ്ക്ക് ചിത്രത്തിലുള്ളൂ എങ്കിലും അത് മതിയായിരുന്നു ചിത്രത്തിന്റെ ധന്യതയ്ക്ക്

മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

ഇതാണ് ആ രംഗം. കണ്ടിരുന്ന് ചിരിക്കാം

മോഹന്‍ലാലിനൊപ്പം കല്‍പനയുടെ ഒരു തകര്‍പ്പന്‍ പ്രകടനം; ഫേസ്ബുക്കില്‍ വൈറലാകുന്നു

ചാര്‍ലി എന്ന ചിത്രമാണ് കല്‍പനയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. തെലുങ്കില്‍ ഒരു ചിത്രം ചെയ്തുകൊണ്ടിരിക്കെയാണ് കല്‍പനയുടെ മരണം. നാല് ഷോട്ടുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതേ സമയം തമിഴില്‍ ചെയ്തു പൂര്‍ത്തിയാക്കിയ ഇട്‌ലി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്

English summary
A comedy video of Kalpana goes viral on facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam