»   » ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിന് ഒരു കാരണമുണ്ട്!!

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിന് ഒരു കാരണമുണ്ട്!!

By: Teresa John
Subscribe to Filmibeat Malayalam

ഒരു സിനിമയുടെ വിജയം നിര്‍ണയിക്കുന്നത് ബോക്‌സ് ഓഫീസില്‍ ആ ചിത്രം നേടുന്ന കളക്ഷനാണ്. എന്നാല്‍ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ട് വേണ്ടത്ര പ്രധാന്യം ലഭിക്കാതെ പോയ പല സിനിമകളും പിന്നീട് ഹിറ്റായി മാറിയ ചരിത്രം മലയാള സിനിമയ്ക്ക് പറയാനുണ്ട്. ജയസൂര്യ നായകനായി എത്തിയ ആട് ഒരു ഭീകര ജീവിയാണ്, ടൊവിനോ തോമസിന്റെ ഗപ്പി, എന്നീ ചിത്രങ്ങളൊക്കെ അതിന് ഉദ്ദാഹരണങ്ങളാണ്.

പ്രഭാസിന്റെ ബാഹുബലിയിലെ ജോലികള്‍ ചെയ്തിരുന്നത് ആരാണെന്ന് അറിഞ്ഞാല്‍ എല്ലാവരും അമ്പരക്കും!

നരസിംഹം റിലീസ് ചെയ്ത 18 വര്‍ഷം പൂര്‍ത്തിയാവുന്ന അന്ന് മലയാള സിനിമയ്ക്ക ഒരു സര്‍പ്രൈസ് ഉണ്ട്!അതാണിത്!

തിയറ്റില്‍ കൂവി തോല്‍പ്പിച്ച ആ സിനിമകള്‍ പിന്നീട് മലയാളക്കര ഏറ്റെടുത്തിരുന്നു. ജയസൂര്യയുടെ ഷാജി പാപ്പന്‍ ഇന്നും ആളുകളുടെ മനസില്‍ സൂപ്പര്‍ഹിറ്റാണ്. ചിത്രത്തിലെ ഡയലോഗുകളും ആടും കഥാപാത്രങ്ങളും അവതരണവും എല്ലാം മികച്ചതായിരുന്നു എന്ന് മനസിലാക്കാന്‍ എല്ലാവരും വൈകിയിരുന്നെങ്കിലും ചിത്രത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണ്. ബോക്‌സ് ഓഫീസില്‍ പൂര്‍ണമായും പരാജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിന് ചങ്കുറ്റത്തോടെ എത്തിയിരിക്കുകയാണ് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും.

ആട് ഒരു ഭീകര ജീവിയാണ്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ 2015 ലായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.

ചിത്രം പരാജയമായിരുന്നു

തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പൂര്‍ണ പരാജയമായിരുന്നു. തിയറ്ററുകളില്‍ ചിത്രത്തെ എല്ലാവരും കൂവി തോല്‍പ്പിക്കുകയായിരുന്നു.

സൂപ്പര്‍ ഹിറ്റായത് ഇങ്ങനെ

എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റാവാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചിത്രം സൂപ്പര്‍ ഹിറ്റ് തന്നെയായിരുന്നു. ചിത്രത്തിലെ ഷാജി പാപ്പനും പിള്ളേര്‍ക്കും പിന്നീട് കിട്ടിയ പിന്തുണ അതാണ് കാണിച്ചു തന്നത്.

രണ്ടാം ഭാഗം വരുന്നു

ഒരു കൂട്ടം ആളുകള്‍ സിനിമയെ നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ട സിനിമയുടെ രണ്ടാം ഭാഗം ഇറക്കാന്‍ ഒരുങ്ങി ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവലും.

പുണ്യാളന്‍ അഗര്‍ബത്തീസ്

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമ ചെയ്യുമ്പോള്‍ അതിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ആടിന്റെ രണ്ടാം ഭാഗം എടുക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നാണ് ജയസൂര്യ പറയുന്നത്.

ജയസൂര്യയുടെ വിതരണ കമ്പനി

നടന്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്ന് അടുത്തിടെ പുണ്യാളന്‍ എന്ന പേരില്‍ ഒരു വിതരണ കമ്പനി തുടങ്ങിയിരുന്നു. അതിന് മുമ്പാണ് രഞ്ജിത് തന്റെ അടുത്ത് നല്ലൊരു കഥയുമായി എത്തിയതെന്നാണ് ജയസൂര്യ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ അത് സിനിമയാക്കാന്‍ തോന്നിയിരുന്നെന്നും താരം പറയുന്നു.

ലോകസിനിമയില്‍ ആദ്യത്തെ സംഭവം

ലോക സിനിമയില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതെന്നാണ് ജയസൂര്യ പറയുന്നത്.

ആട് ഒരു ട്രെന്‍ഡായി മാറിയിരുന്നു

തിയറ്ററില്‍ കൂക്കി വിളിച്ച ആട് പിന്നീട് ഒരു ട്രെന്‍ഡായി മാറുകയായിരുന്നെന്നാണ് ജയസൂര്യ പറയുന്നത്. ചിത്രത്തെ കൂവി തോല്‍പ്പിച്ചവര്‍ പലരും ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത് ചോദിക്കുമ്പോള്‍ തനിക്ക് ദേഷ്യം വരുമായിരുന്നു. എന്നാല്‍ അത് മാറിയിരിക്കുകയാണ്.

English summary
Coming second part of Aadu Oru Bheegara Jeeviyanu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam